Sorcerer
സോഴ്സറർ (1977)

എംസോൺ റിലീസ് – 2967

Download

5007 Downloads

IMDb

7.7/10

1953- ൽ ഇറങ്ങിയ ദി വേജസ് ഓഫ് ഫിയർ (1953) എന്ന ചിത്രത്തെ ആസ്പദമാക്കി 1977ൽ നിർമ്മിച്ച അമേരിക്കൻ ചിത്രമാണ് സോഴ്സറർ.

തെക്കേ അമേരിക്കയിലെ ഒരു ഉൾനാട്ടിൽ, ഒരു ഓയിൽ കമ്പനി പൊട്ടിത്തെറിക്കുന്നു. ഇത് കെടുത്താനായി സ്ഫോടന വസ്തുവായ നൈട്രോ ഗ്ലിസറിൻ എന്ന രാസവസ്തു അവിടെ എത്തിക്കാൻ രണ്ട് ട്രക്കുകൾ ആവശ്യമായിരുന്നു. അതിനായി അവിടുത്തെ അധികാരികൾ പ്രഗത്ഭരായ 4 ഡ്രൈവർ മാരെ കണ്ടെത്തി ദൗത്യം ഏൽപ്പിക്കുന്നു.

പല കുറ്റകൃത്യങ്ങൾ ചെയ്ത് രക്ഷപ്പെട്ട് ആ നാട്ടിലേക്ക് എത്തിയ 4 പേർക്ക്, അവിടെനിന്ന് പുറത്ത് കടക്കാനായി പണത്തിന് വേണ്ടി ആ ജോലി ഏറ്റെടുക്കേണ്ടി വരുന്നു. തുടർന്നുള്ള അവരുടെ അപകടകരമായ യാത്രയാണ് സിനിമയുടെ ഇതിവൃത്തം.
കാടിന്റെ ഭംഗിയും നിഗൂഢതയും വളരെ മനോഹരമായി പകർത്തിയ നല്ലൊരു ത്രില്ലർ മൂവിയാണ് സോഴ്സറർ.