എംസോൺ റിലീസ് – 2977
ഭാഷ | റഷ്യൻ |
സംവിധാനം | Alexey Nuzhny |
പരിഭാഷ | നൗഫൽ നൗഷാദ് |
ജോണർ | ആക്ഷൻ, ഡ്രാമ |
പോലീസിനെക്കാളും, പട്ടാളക്കാരെകാളുമൊക്കെ അപകടം പിടിച്ച ജോലി ചെയ്തിട്ടും ആരും വേണ്ട പരിഗണന കൊടുക്കാത്ത ഒരു കൂട്ടമുണ്ട്. ‘ഫയർ ഫൈറ്റേഴ്സ് ‘ അഥവാ അഗ്നിസുരക്ഷാ ജീവനക്കാർ.
പല സിനിമകളിലും അവരുടെ കഷ്ടപ്പാടുകൾ കാണിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും, തീ എന്നത് എത്ര ഭീകരം ആണെന്നും അതിനെ എങ്ങനെ അതിജീവിക്കണമെന്നും ഒക്കെ ചുരുക്കം സിനിമകളിലെ കാണാനാവൂ. സാധാരണ തീ നേരിടുന്നത് തന്നെ ജീവൻ പണയപ്പെടുത്തിയുള്ള ജോലിയാണ്. അപ്പൊ ‘കാട്ടുതീ ‘ ആയാലോ. റഷ്യയിലെ കരേലിയയിൽ കാട്ടുതീ വ്യാപിച്ചത് തടയാൻ പുതിയതായി വന്ന പയ്യൻ ഉൾപ്പെടെ അഞ്ചു പേരുമായി പോകുന്ന സോക്കോലോവ് ആണ് ഫയർ എന്ന ഈ റഷ്യൻ ചിത്രത്തിലെ മുഴുനീള പോരാളി.
പക്ഷേ അദ്ദേഹം ചെന്ന് പെട്ടത് സാധാരണ ഒരു കാട്ടുതീ നേരിടാൻ ആയിരുന്നില്ല. ഒരു നാട്ടിലെ ജനങ്ങളുടെ മുഴുവൻ സുരക്ഷ അവർ ഏറ്റെടുക്കേണ്ടി വരുന്നു, അതിൽ ആരൊക്കെ അതിജീവിക്കും, എങ്ങനെ അതിജീവിക്കും… ഇതൊക്കെ കണ്ടു തന്നെ അറിയണം.
ഒരു വിപത്ത് രണ്ടു രീതിയിലാണ് നേരിടാവുന്നത്. ഒന്ന് കീഴടങ്ങി, എന്ത് വന്നാലും അതിന്റ വഴിക്ക് പോവുക. പക്ഷേ, അടുത്ത വഴി അതിജീവനമാണ്. അത് പല സിനിമകളിലും നമ്മൾ കണ്ടിട്ടുള്ളതുമാണ്. പക്ഷേ അത് ഏത് തരത്തിൽ ആയിരിക്കും എന്നുള്ളത്തിലാണ് വ്യത്യാസം.മേക്കിങ്ങിൽ എക്കാലവും അത്ഭുതങ്ങൾ തീർക്കുന്ന റഷ്യൻ സിനിമ മേഖലയിൽ നിന്നും ഇത്രയും നല്ലൊരു സർവൈവൽ മൂവി കണ്ടില്ലെങ്കിൽ ഏതൊരു സിനിമ ആസ്വാദകനും അതൊരു നഷ്ടം മാത്രമായിരിക്കും, ഈ സിനിമ എന്തിന് കാണണം എന്ന് ചോദിച്ചാൽ, ഒന്നേ പറയാനുള്ളൂ ‘ഒന്ന് കണ്ടു നോക്ക്.’