A Perfect Enemy
എ പെർഫെക്ട് എനിമി (2020)

എംസോൺ റിലീസ് – 2978

IMDb

5.5/10

Movie

N/A

പേരെടുത്ത ആർക്കിടെക്റ്റാണ് ജെറേമി ആംഗസ്റ്റ്. ജോലിയിലും ജീവിതത്തിലും എല്ലാം “പെർഫെക്റ്റ്” ആയിരിക്കണമെന്ന് ചെറുപ്പം മുതൽ നിർബന്ധമുള്ളയാൾ. ഒരിക്കൽ പാരീസിൽ ഒരു കോൺഫറൻസിൽ പങ്കെടുത്ത ശേഷം വാഴ്സോയിലേക്ക് മടങ്ങാൻ എയർപോർട്ടിലേക്ക് പോകുകയായിരുന്നു ജെറേമി. ട്രാഫിക്ക് ജാമിൽ കുടുങ്ങിക്കിടന്നപ്പോൾ, മഴ നനഞ്ഞ ഒരു യുവതി ലിഫ്റ്റ് ചോദിച്ച് കാറിനടുത്തെത്തി. യുവതിയെ കാറിൽ കയറ്റി ജെറേമി എയർപോർട്ടിലേക്ക് യാത്ര തുടരുന്നു. വായാടിയായ യുവതി പലതും പറഞ്ഞുകൊണ്ടിരുന്നു. ആദ്യമൊന്നും താൽപര്യം കാണിച്ചില്ലെങ്കിലും, അവൾ പറഞ്ഞ ചില കാര്യങ്ങളിൽ ജെറേമിക്ക് താൽപര്യം തോന്നുന്നു. ഒപ്പം, അവൾക്ക് മറ്റെന്തോ ചില ലക്ഷ്യങ്ങളുണ്ടെന്നും അയാൾ സംശയിക്കുന്നു.