എംസോൺ റിലീസ് – 2997
ഭാഷ | നിശബ്ദ ചിത്രം |
സംവിധാനം | Ron Fricke |
പരിഭാഷ | മുബാറക് ടി എൻ |
ജോണർ | ഡോക്യുമെന്ററി, മ്യൂസിക്കല്‍ |
“സംസാര” എന്ന വാക്കിന്, സംസ്കൃതത്തിൽ ലോകം എന്നാണർത്ഥം. അസ്തിത്വ ചക്രം, അനന്തമായ പുനർജന്മം, ധർമ്മചക്രം എന്നും ഈ വാക്കിന് അർത്ഥമുണ്ട്. ബുദ്ധമത പ്രകാരം, “തുടക്കമോ ഒടുക്കമോ ഇല്ലാത്ത, കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തിന്റെയും മരണത്തിന്റെയും പുനർജന്മത്തിന്റെയും തുടർച്ചയായ ചക്രമാണ്” സംസാര. 2011 ൽ Ron Fricke ൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ Samsara എന്ന Non Narrative Documentary യും പറഞ്ഞു വെക്കുന്നത് ഇതേ ആശയമാണ്. ഇതിലൂടെ ഭൂമിയിലെ ഏറ്റവും മനോഹരമായ ദൃശ്യങ്ങൾ 99 മിനിറ്റ് കൊണ്ട്, പ്രേക്ഷകർക്ക് മുന്നിൽ തെളിയുകയാണ്. ഒരേ സമയം, ആത്മീയതയും അത്ഭുതങ്ങളും, അവർക്ക് മുന്നിൽ അനാവരണം ചെയ്യപെടുകയാണ്.
25 രാജ്യങ്ങളിലെ 100 ലൊക്കേഷനുകളിലായി ഷൂട്ട് ചെയ്ത ഡോക്യുമെന്ററി, 70 mm ഫോമാറ്റിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ജനനം, മരണം, പുനർജന്മം എന്നീ ആശയങ്ങളുമായി ബന്ധപ്പെടുത്തിയുള്ള രംഗങ്ങൾ ചിത്രീകരിക്കുവാൻ വേണ്ടി 5 വർഷമാണ് സംവിധായകനും സംഘവും ചിലവഴിച്ചത്. Michael Stearns, Lisa Gerrard, Marcello De Francisci എന്നിവർ ചേർന്നൊരുക്കിയ പശ്ചാത്തല സംഗീതം, പ്രേക്ഷകർക്ക് ഒരു ധ്യാനത്തിലെന്ന പോലെ ആത്മീയ ഉണർവ്വ് നൽകുന്ന ഒന്നാണ്. യാത്രകൾ പോകാൻ ഇഷ്ടപ്പെടുന്നവർക്കും, വിവിധ സംസ്കാരങ്ങളെപ്പറ്റി അറിയാൻ ആഗ്രഹിക്കുന്നവർക്കുമുള്ള ഒരു ദൃശ്യ വിരുന്നാണ് ഈ ഡോക്യുമെന്ററി.