Gangubai Kathiawadi
ഗംഗുബായ് കഠിയവാഡി (2022)

എംസോൺ റിലീസ് – 3003

Download

46556 Downloads

IMDb

7.8/10

ഹുസൈൻ സെയ്ദിയുടെ “മാഫിയ ക്യുൻസ് ഓഫ് മുംബൈ” എന്ന പുസ്തകത്തെ ആസ്പദമാക്കി ആലിയ ഭട്ടിനെ പ്രധാന കഥാപാത്രമാക്കി സഞ്ജയ് ലീല ബാൻസാലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ഗംഗുബായ് കഠിയവാഡി.
ബാരിസ്റ്ററുടെ മകളായ ഗംഗയെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനവുമായി കാമുകനായ രംണിക് ബോംബെയിലേക്ക് കൊണ്ടുപോവുന്നു.

അയാൾ അവളെ ആയിരം രൂപയ്ക്ക് കാമാത്തിപുരയിൽ വിൽക്കുന്നു. താൻ ചതിക്കപ്പെട്ടുവെന്ന് ഗംഗം മനസ്സിലാക്കിയപ്പോഴേക്കും ഏറെ വൈകിയിരുന്നു. മറ്റൊരു നിവർത്തിയില്ലാത്ത ഗംഗ വേശ്യാവൃത്തിയിലേക്കിറങ്ങാൻ നിർബന്ധിതയാവുന്നു.

കൗമാരക്കാരിയായ ഗംഗ, ഗംഗു ആവുന്നതും, പിന്നീട് കാമാത്തിപുരയേത്തന്നെ അടക്കി ഭരിക്കുന്ന ഗംഗുബായിലേക്കുമുള്ള യാത്രയാണ് ചിത്രം പറയുന്നത്.