Love You Forever
ലവ് യു ഫോറെവർ (2019)

എംസോൺ റിലീസ് – 3013

Subtitle

5267 Downloads

IMDb

6.9/10

Movie

N/A

പ്രണയം എന്നത് ഒരു അത്ഭുതമാണ്. യഥാർത്ഥ പ്രണയം ഒരുമിക്കലിന്റെയും വേർപിരിയലിൻെറയും മാത്രമല്ല, ത്യാഗങ്ങളുടേതുമാണ്. ജീവന് തുല്യം സ്നേഹിക്കുന്ന ആളെ എന്ത് വില കൊടുത്തും സംരക്ഷിക്കാനാണ് ശ്രമിക്കുന്നവരുണ്ട്.
ച്യു ച്യാൻ ഒരു മികച്ച ബാലെ നർത്തകിയാണ്. അമേരിക്കയിലേക്ക് പോകാൻ നിൽക്കുന്ന അവളുടെ അടുത്തേക്ക് ഒരു കുടയുമായി ലിൻ എന്ന് പേരുള്ള പ്രായമുള്ള ഒരാൾ വരുന്നു. ഇരുവരും യാത്ര പറഞ്ഞ് പോകാൻ നേരം ലിൻ ബോധം കെട്ട് വീഴുകയും, അവൾ അയാളെ ഹോസ്പിറ്റലിൽ കൊണ്ടുപോവുകയും ചെയ്യുന്നു. ഒറ്റക്ക് താമസിക്കുന്ന അയാളുടെ വീട്ടിലേക്ക് പോയി അയാൾ കഴിക്കുന്ന മരുന്ന് കണ്ടെത്താമോ എന്ന് നേഴ്‌സ് ചോദിച്ചപ്പോ ച്യു ച്യാനിന് മറുത്തൊന്നും പറയാനായില്ല.

അയാളുടെ വീട്ടിൽ എത്തിയപ്പോഴാണ് അയാൾ എഴുതിയ ഒരു പുസ്തകം അവളുടെ കണ്ണിൽ പെടുന്നത്. അവളത് വായിക്കുന്നു.
ഹൈസ്കൂൾ കാലം. കുറച്ച് ഉടായിപ്പും മറ്റുമായി ലിൻ സ്കൂളിൽ വിലസുകയാണ്. അവിടേക്ക് തന്റെ പഴയകാല കളിക്കൂട്ടുകാരി ച്യു ച്യാൻ ട്രാൻസ്ഫറായി വരുന്നു. അവർ വീണ്ടും കൂട്ടാവുന്നു.

അത്രയും വായിച്ചു നിർത്തിയപ്പോഴേക്കും ഫിയാൻസെയുടെ കോൾ വന്നപ്പോൾ അവൾ ബുക്കും കൊണ്ട് പോവുന്നു. അവൾക്ക് ആ പുസ്തകം കൗതുകമായാണ് തോന്നിയത്. കഥയിലെ നായികക്ക് തന്റെ പേര് കൂടാതെ, താൻ ചെയ്തിരുന്ന കാര്യങ്ങളും മറ്റും ആ പുസ്തകത്തിലുണ്ടായിരുന്നു. അവൾ തന്റെ ഫിയാൻസെയും പഴയ ഹൈസ്കൂൾ സുഹൃത്തുമായ വു ഹ്വാങിനോട്‌ ലിനിനെപ്പറ്റി ചോദിക്കുന്നു. എന്നാൽ അങ്ങനെ ഒരാളെ അവന് അറിയുകയേ ഇല്ല.

ആരാണാ ലിൻ? ആർക്കും അറിയാത്ത ലിൻ എന്ന അയാൾക്ക് എങ്ങനെ ച്യു ച്യാനിന്റെ പഴയ കാര്യങ്ങൾ മനസ്സിലായി?
2019 ൽ Tingting Yao യുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മനോഹരമായ ഈ Romance, Drama, Fantasy ചിത്രത്തിൽ Lee Hong Chi, Lee Yi Tong എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.