Kick-Ass
കിക്ക്‌-ആസ്സ് (2010)

എംസോൺ റിലീസ് – 3015

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Matthew Vaughn
പരിഭാഷ: സുബിൻ ടി
ജോണർ: ആക്ഷൻ, കോമഡി, ക്രൈം
Download

4674 Downloads

IMDb

7.6/10

2010-ല്‍ മാത്യൂ വോണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആക്ഷന്‍ കോമഡി സൂപ്പര്‍ഹീറോ സിനിമയാണ് കിക്ക്-ആസ്സ്.

സൂപ്പര്‍ഹീറോ കോമിക്ക് ബുക്കുകള്‍ ഒരുപാടിഷ്ടമുള്ള ഒരു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയാണ് ഡേവ് ലിസ്വ്സ്കി. കോമിക്ക് ബുക്കുകളില്‍നിന്നും പ്രചോദനംകൊണ്ട ഡേവ്, സൂപ്പര്‍ഹീറോ ആകുവാന്‍ ശ്രമിക്കുന്നിടത്താണ് കഥ തുടങ്ങുന്നത്. കുറച്ച് കുറ്റവാളികളെയൊക്കെ പിടിച്ച് സൂപ്പര്‍ഹീറോ ആകാമെന്ന് വിചാരിക്കുന്ന ഡേവിനെ കാത്തുനിന്നിരുന്നത്, അവന്‍ വിചാരിച്ചതിലും അപ്പുറമുള്ള കാര്യങ്ങളായിരുന്നു.

അമാനുഷിക ശക്തിയില്ലാതെ സൂപ്പര്‍ഹീറോ ആകാന്‍ ശ്രമിക്കുന്നതെല്ലാം വളരെ രസകരമായ രീതിയിലാണ് സിനിമയില്‍ പറഞ്ഞുപോകുന്നത്. വയലന്‍സ് രംഗങ്ങളും അസഭ്യമായ ഭാഷാപ്രയോഗങ്ങളും ഉള്ളതിനാല്‍ പ്രായത്തിന് യോജിച്ചവര്‍മാത്രം കാണുക.