The Boys Season 3
ദി ബോയ്സ് സീസൺ 3 (2022)

എംസോൺ റിലീസ് – 3021

ഭാഷ: ഇംഗ്ലീഷ്
നിർമ്മാണം: Sony Pictures Television
പരിഭാഷ: ഫഹദ് അബ്‍ദുൽ മജീദ്, തൗഫീക്ക് എ
ജോണർ: ആക്ഷൻ, കോമഡി, ക്രൈം
Download

46944 Downloads

IMDb

8.7/10

വൗട്ട് എന്ന മൾട്ടിനാഷണൽ കോർപ്പറേഷന് വേണ്ടി ജോലിചെയ്യുന്ന ഏഴ് സൂപ്പർഹീറോസ്, സെവൻ എന്നപേരിൽ അറിയപ്പെടുന്ന ഇവർ പൊതുജനങ്ങളുടെ മുന്നിൽ അതിശക്തിശാലികളും വീരന്മാരുമാണ്. എന്നാൽ ജനങ്ങൾക്ക് അറിയാതെ ഒരു മുഖം കൂടിയുണ്ട് ഇവർക്ക്. ഈ സൂപ്പർഹീറോസിന്റെ ധീര വ്യക്തിത്വങ്ങൾ മാറ്റിനിർത്തിയാൽ, മിക്കവരും അഹങ്കാരികളും സ്വയം കേന്ദ്രീകൃതരും അധഃപതിച്ചവരുമാണ്.

ഇവർ അറിഞ്ഞും അറിയാതെയും ചെയ്യുന്ന കാര്യങ്ങളിൽ ബാധിക്കപ്പെട്ട ഒരു ചെറിയ കൂട്ടം സാധാരണക്കാരായ ആളുകൾ കൂടിച്ചേർന്ന് ബോയ്സ് എന്ന ഗ്രൂപ്പ് ഉണ്ടാക്കുകയും, ഈ സൂപ്പർഹീറോസിനെതിരെ പ്രവർത്തിക്കുകയും ചെയ്യുന്നതുമാണ് ദി ബോയ്സ് എന്ന സീരീസിന്റെ പ്രധാന കഥാ പ്രശ്ചാത്തലം.