എംസോൺ റിലീസ് – 3025
ക്ലാസിക് ജൂൺ 2022 – 03
ഭാഷ | കൊറിയൻ |
സംവിധാനം | Kim Ki-young |
പരിഭാഷ | വിഷ്ണു ഷാജി |
ജോണർ | ക്രൈം, ഡ്രാമ, ത്രില്ലർ |
1960ൽ കിം കി-യങ്ങിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹൗസ്‌മെയ്ഡ് ട്രൈയോളജിയിലെ ആദ്യ ചിത്രമാണ് ദ ഹൗസ്‌മെയ്ഡ്. എക്കാലത്തെയും മികച്ച മൂന്ന് കൊറിയൻ സിനിമകളിൽ ഒന്നായാണ് Koreanfilm.org എന്ന വെബ്സൈറ്റ് ഈ ചിത്രത്തെ വിശേഷിപ്പിച്ചത്. 2019-ലെ ഓസ്കാർ അവാർഡ് നേടിയ “പാരസൈറ്റ്” എന്ന ചിത്രത്തിന് പ്രചോദനമായത് “ദ ഹൗസ്‌മെയ്ഡ്” ആണെന്നാണ് ബോങ് ജൂൺ-ഹോ പറഞ്ഞത്.
മനസമാധാനമായി കഴിഞ്ഞു പോകുന്ന സാധാരണ കുടുംബമാണ് മി. കിമ്മിന്റേത്. ഭാര്യയും കുട്ടികളും അടങ്ങുന്ന ഒരു സന്തുഷ്ട കുടുംബം. ഗർഭിണിയായ ഭാര്യയ്ക്ക് ഒരു കൈസഹായത്തിനായി ഒരു വീട്ടുജോലിക്കാരി ആ കുടുംബത്തിലേക്ക് കടന്ന് വരുന്നതോടെ എല്ലാം തകിടം മറയുന്നു. പതിയെ പതിയെ ആ കുടുംബത്തിന്റെ സമാധാനം നശിപ്പിക്കുന്ന ഒരു ഇത്തിൾക്കണ്ണിയായി അവൾ മാറുന്നു. വളരെ കുറച്ച് കഥാപാത്രങ്ങളെയുള്ളൂ എങ്കിലും അവർക്കൊക്കെ വ്യക്തമായ പ്രാധാന്യം നൽകിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ചടുലമായ തിരക്കഥയും, അഭിനയം മറന്ന് ജീവിച്ചുകാണിക്കുന്ന കഥാപാത്രങ്ങളുടെ പ്രകടനം കൂടി ആകുമ്പോൾ ക്ലാസ്സിക് സിനിമകളുടെ കൂട്ടത്തിൽ മുൻപന്തിയിൽ തന്നെ നിൽക്കും “ദ ഹൗസ്‌മെയ്ഡ്“. 2010-ൽ സംവിധായകൻ ഇം സാങ്-സൂ ഈ ചിത്രം റീമേക്കും ചെയ്തു.
NB: ഹൗസ്‌മെയ്ഡ് ട്രൈയോളജിയിലെ ബാക്കി രണ്ട് ചിത്രങ്ങൾ – വുമൺ ഓഫ് ഫയർ, വുമൺ ഓഫ് ഫയർ ’82.