Red Beard
റെഡ് ബിയേർഡ് (1965)

എംസോൺ റിലീസ് – 3027

ഭാഷ: ജാപ്പനീസ്
സംവിധാനം: Akira Kurosawa
പരിഭാഷ: സായൂജ് പി.എസ്
ജോണർ: ഡ്രാമ
Subtitle

853 Downloads

IMDb

8.3/10

Movie

N/A

വിഖ്യാത ജാപ്പനീസ് സംവിധായകൻ അകിര കുറൊസാവയുടെ “റെഡ് ബിയേർഡ്” ഒരു സീനിയർ ഡോക്ടറും അദ്ദേഹത്തിന്റെ ഹോസ്പിറ്റലിലേക്ക് പുതുതായി വന്ന യുവ ഡോക്ടറും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് പറയുന്നത്.

കർക്കശക്കാരനായ ഡോ. നൈദേയുടെ കീഴിൽ ഇന്റേൺ ആയി ജോലി ആരംഭിക്കാൻ നിർബന്ധിതനാവുന്ന യാസുമോട്ടോ എന്ന യുവ ഡോക്ടറിൽ നിന്നാണ് കഥയുടെ ആരംഭം. സ്വാർത്ഥനും സ്വന്തം സന്തോഷത്തിന് മാത്രം പ്രാധാന്യം കൊടുക്കുന്നവനുമായ യാസുമോട്ടോയ്ക്ക് ഡോ. നൈദേയുമായി ഒരു രീതിയിലും ഒത്തുപോവാൻ കഴിയുമായിരുന്നില്ല. എന്നാൽ ക്രമേണ അയാളൊരു പുതിയ മനുഷ്യനായി മാറുന്നു. ആ ആശുപത്രിയിൽ അയാൾ പരിചയപ്പെടുന്ന മനുഷ്യരും അവരുടെ കഥകളും അയാളുടെ സ്വാർത്ഥതയെ ഇല്ലാതാക്കാൻ തക്കവണ്ണം ശക്തമായതായിരുന്നു.

നിരവധി സബ് പ്ലോട്ടുകളുള്ള ഈ ചിത്രത്തിൽ ദസ്തവ്സ്കിയുടെ Humiliated and Insulted എന്ന നോവലിൽ നിന്നും പ്രചോദനം ഉൾകൊണ്ട സബ് പ്ലോട്ടും ഉൾപ്പെട്ടിരിക്കുന്നു.