എംസോൺ റിലീസ് – 3042
ഭാഷ | ടാഗലോഗ് |
സംവിധാനം | Roman Perez Jr. |
പരിഭാഷ | സുബീഷ്, ചിറ്റാരിപ്പറമ്പ് |
ജോണർ | ഡ്രാമ, ത്രില്ലർ |
“ലോകത്ത് ഭക്ഷണത്തിനോ, പാർപ്പിടത്തിനോ വേണ്ടി ഒരു സമരവും നടന്നിട്ടില്ല. നടന്നത് മുഴുവൻ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ്.”
Roman Perez Jr സംവിധാനം ചെയ്ത് 2019-ൽ പുറത്തിറങ്ങിയ ഒരു ഫിലിപ്പീൻസ് ക്രൈം ത്രില്ലറാണ് “അദാൻ.” പൊതുവെ ലെസ്ബിയൻ ചിത്രങ്ങളിൽ കാണുന്ന ടിപ്പിക്കൽ ക്ലൈമാക്സ് അല്ല ഇതിൽ എന്നത്, ചിത്രത്തിന്റെ വലിയ പ്ലസ് പോയിന്റ് ആണ്.
സ്വാതന്ത്ര്യം ആഗ്രഹിച്ചാണ് എലന്റെ അമ്മ അവളെയും, അച്ഛനെയും ഉപേക്ഷിച്ചു പോയത്. കുഞ്ഞിലേ അമ്മയുടെ സ്നേഹം കിട്ടാത്തത് കാരണം, പെട്ടെന്ന് ദേഷ്യം വരുന്നതടക്കം ചില മാനസിക വൈകല്യങ്ങളും പേറിയാണ് എലൻ വളർന്നത്.
ഒരിക്കൽ അമ്മയെപ്പോലെ അവളും നാട് വിട്ടെങ്കിലും മരിയാൻ എന്ന പെൺകുട്ടി സഹായിച്ചത് വഴി തിരികെ വീട്ടിൽ എത്തുകയായിരുന്നു. അന്നു മുതൽ എലനും, മരിയാനും വേർപിരിയാത്ത കൂട്ടുകാരായി മാറി. കൃഷി ആവശ്യത്തിന് വേണ്ടി എലന്റെ അച്ഛൻ വട്ടിപ്പലിശക്കാരനിൽ നിന്ന് വലിയൊരു തുക കടം വാങ്ങിയിരുന്നു. അത് വാങ്ങാൻ മാസം തോറും വീട്ടിലെത്തുന്ന അയാളുടെ കണ്ണ് അതിസുന്ദരിയായ എലനിൽ പതിയുന്നു. തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങൾ ചിത്രത്തെ ചൂട് പിടിപ്പിക്കുന്നു.
NB:- 🔞നഗ്നരംഗങ്ങളും, സഭ്യമല്ലാത്ത സംഭാഷണങ്ങളും ധാരാളം ഉള്ളതിനാൽ പ്രായപൂർത്തിയായവർ മാത്രം ഈ ചിത്രം കാണുക.