എംസോൺ റിലീസ് – 3044
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Charles Martin Smith |
പരിഭാഷ | ഗിരി പി എസ് & വിഷ്ണു പ്രസാദ് |
ജോണർ | അഡ്വഞ്ചർ, ഡ്രാമ, ഫാമിലി |
പൂച്ചകളും നായകുട്ടികളും ഇടകലർന്നു ജീവിക്കുന്നൊരു തകർന്ന കെട്ടിടത്തിന്റെ അടിവശത്തായിരുന്നു അവൾ ജനിച്ചത്. സുഖമായി അങ്ങനെ പോകുമ്പോളാണ് അനിമൽ കെയർ ഡിപ്പാർട്മെന്റിലെ ചിലർ വന്ന് അവളുടെ അമ്മയെ പിടിച്ചോണ്ടുപോയത്. പക്ഷേ, തള്ളപ്പൂച്ച സൂത്രത്തിൽ അവളെ അവിടുന്ന് മാറ്റിയതുകൊണ്ടു രക്ഷപെട്ടു. അങ്ങനെയിരിക്കെയാണ് പൂച്ചകൾക്ക് തീറ്റികൊടുക്കാൻ ലൂക്കാസ് ദിവസേന അവിടെ വന്നുതുടങ്ങിയത്. ലുക്കാസിനെ ഇഷ്ടപ്പെട്ടതോടെ ഒരുനാൾ അവൾ ലുക്കാസിനരികിലേക്കോടിച്ചെന്നു. ലൂക്കാസ് അവളെ സ്വന്തം വീട്ടിലേക്കു കൊണ്ടുപോയി, ബെല്ല എന്ന് പേരിട്ടു വിളിച്ചു.
ബെല്ല ലുക്കാസിനും അമ്മയ്ക്കും ഒപ്പം സന്തോഷമായി പോകുമ്പോൾ വീണ്ടും പ്രശ്നങ്ങൾ തലപൊക്കി, ഡെൻവർ നഗരത്തിൽ ബാൻ ചെയ്ത ഇനമാണ് പിറ്റ്ബുൾ. പഴയ പോലീസുകാരൻ വീണ്ടും ബെല്ലയെ തേടിയെത്തി. അങ്ങനെ മറ്റ് മാർഗമില്ലാതെ ലൂക്കാസ് അവളെ ദൂരെ ഒരിടത്ത് കൊണ്ടുചെന്നാക്കി. ദിവസങ്ങൾക്കകം തിരികെ കൊണ്ടുവരാനായിരുന്നു തീരുമാനം, പക്ഷേ വിധി ബെല്ലയ്ക്കായി കരുതിയത് മറ്റൊന്നായിരുന്നു, തന്റെ യഥാർത്ഥ അവകാശിയിലേക്ക് എത്താൻ ബെല്ല ഒരു വലിയ യാത്ര ചെയ്യേണ്ടി വരുന്നു, ആ യാത്രയിൽ ബെല്ല മനുഷ്യരായും മൃഗങ്ങളെയും സൗഹൃദമുണ്ടാക്കി, പല ശത്രുക്കളെയും നേരിട്ടു. ബെല്ലയുടെ ആ യാത്രയാണ് എ ഡോഗ്സ് വേ ഹോം.