Les revenants Season 1
ലെ റെവെനന്റ് സീസൺ 1 (2013)
എംസോൺ റിലീസ് – 3051
ഭാഷ: | ഫ്രഞ്ച് |
സംവിധാനം: | Fabrice Gobert |
പരിഭാഷ: | പ്രശോഭ് പി.സി |
ജോണർ: | ഡ്രാമ, ഹൊറർ, മിസ്റ്ററി |
ഫ്രാൻസിലെ ഒരു മലയോര ഗ്രാമത്തിലെ സ്കൂൾ വിദ്യാർഥിനിയായ കമീൽ ഒരു വാഹനാപകടത്തിൽ മരിക്കുന്നു. അവളുടെ ഇരട്ടസഹോദരിയും അച്ഛനും അമ്മയും, അവളുടെ മരണം സൃഷ്ടിച്ച ദുഖവും പേറി വർഷങ്ങൾ കഴിഞ്ഞുകൂടുന്നു. ഒരുദിവസം രാത്രിയിൽ ഒന്നും സംഭവിക്കാത്തതു പോലെ കമീൽ വീട്ടിലേക്ക് കയറിവരുന്നു. നടന്നതൊന്നും അവൾക്ക് ഓർമയില്ല. വീട്ടുകാർക്ക് അത്ഭുതവും ഭയവും സന്തോഷവുമെല്ലാം ഒരുമിച്ച് വരുന്ന അവസ്ഥ.
ഇതേ സമയത്താണ് ദുരൂഹമായ സാഹചര്യത്തിൽ ഒരു ആൺകുട്ടി ആ നാട്ടിൽ പ്രത്യക്ഷപ്പെടുന്നത്. ജൂലി എന്നൊരു നേഴ്സിൻ്റെ ഒപ്പം കൂടിയ അവൻ, അവളെ വിട്ടുപോകാനും കൂട്ടാക്കുന്നില്ല. ദുരൂഹമായ സാഹചര്യത്തിൽ പലരും പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ, ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ഉയരുന്നു.
സസ്പെൻസും ഡാർക്ക് മൂഡും നിലനിർത്തുന്ന സീരീസിൻ്റെ ആദ്യ സീസൺ റോട്ടൺ ടൊമാറ്റോസിൽ 100% റേറ്റിങ് നേടി.