എംസോൺ റിലീസ് – 3061
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Michael Apted |
പരിഭാഷ | മഹ്ഫൂൽ കോരംകുളം |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ, ത്രില്ലർ |
ജെയിംസ് ബോണ്ട് സീരീസിലെ 19-മത്തെയും, Pierce Brosnan നായകനായി എത്തിയ മൂന്നാമത്തെതുമായ 1999 ൽ ഇറങ്ങിയ പണം വാരി ചിത്രംമാണ് ദി വേൾഡ് ഈസ് നോട്ട് ഇനഫ്.
എല്ലാ James Bond സിനിമകളെയും പോലെ Action, thriller, mystery, അടി, വെടി, എന്നിവ കൊണ്ട് സമ്പന്നം. Kings Oil എന്ന എണ്ണ സാമ്രാജ്യത്തിനുടമയും, M ന്റെ സുഹൃത്തുമായ Sir Robert King, MI6 ആസ്ഥാനത്തു വെച്ച് കൊല്ലപ്പെടുന്നു. ഭീകരവാദികളുടെ കൈയിൽ നിന്ന് രക്ഷപ്പെട്ട മകൾ Electra King ന്റെ സംരക്ഷണത്തിനായി നിയോഗിക്കപ്പെടുന്ന ബോണ്ട്, ഒരു വമ്പൻ ആണവാക്രമണത്തിന്റെ പിന്നാമ്പുറങ്ങളിലേക്കാണ് എത്തിച്ചേരുന്നത്.
2 ലധികം നായികമാരും, ധാരാളം ട്വിസ്റ്റുകളും നിറഞ്ഞ സിനിമയുടെ ഓരോ സീനുകളും അതിലെ ഡയലോഗുകളും കഥയിൽ ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്ന് കണ്ടു കഴിയുന്നതോടെയാണ് പ്രേക്ഷകന് മനസ്സിലാവുക. Spain, France, Azerbaijan, Kazakhstan, Turkey, UK എന്നിവിടങ്ങളിൽ ചിത്രീകരിച്ച വൻ പണം മുടക്കി ചിത്രം, ലോകത്താകമാനമുള്ള ബോണ്ട് പ്രേമികൾക്ക് ദൃശ്യ വിരുന്നാണ്.