എംസോൺ റിലീസ് – 3073
ഭാഷ | മാൻഡറിൻ & ഇംഗ്ലീഷ് |
സംവിധാനം | Kaige Chen, Dante Lam & Hark Tsui |
പരിഭാഷ | വിഷ്ണു ഷാജി |
ജോണർ | ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി, വാർ |
2021-ലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്ന്. അൻപതുകളിലെ കൊറിയൻ യുദ്ധത്തിൽ നോർത്ത് കൊറിയൻ പക്ഷം പിടിച്ച ചൈനയും സൗത്ത് കൊറിയൻ പക്ഷം പിടിച്ച അമേരിക്കയും തമ്മിലുള്ള യുദ്ധത്തിന്റെ കഥയാണ് ‘ദ ബാറ്റിൽ അറ്റ് ലേക്ക് ചാങ്‌ജിൻ’. ആ യുദ്ധത്തിൽ ചൈനയുടെ സ്വതന്ത്ര സേനയായ കമ്പനി 7ന്റെ ഭാഗത്ത് നിന്നാണ് ഈ സിനിമ നമ്മളോട് സംസാരിക്കുന്നത്.
ഏതാണ്ട് 3 മണിക്കൂറിന് അടുത്ത് ഉണ്ടെങ്കിലും ഒരു തരി ലാഗ് അടിക്കാതെ കണ്ടു തീർക്കാൻ പറ്റും എന്നതാണ് ചിത്രന്റെ പ്രധാന സവിശേഷത. ആദ്യത്തെ അര മണിക്കൂറിന് ശേഷം തുടങ്ങുന്ന പോരാട്ടം കാണുന്ന പ്രേഷകനെയും ആ യുദ്ധ ഭൂമിയിലേക്ക് എത്തിക്കും. ക്ലൈമാക്സ് ഒക്കെ ആകുമ്പോഴേക്കും തീപാറുന്ന പോരാട്ടം തന്നെയാണ് സിനിമ സമ്മാനിക്കുന്നത്. അതുകൊണ്ട് യുദ്ധ സിനിമാപ്രേമികൾ നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഒന്നാണിത്.
ചൈനീസ് ഫിലിം ഇൻഡസ്ട്രിയിൽ ഏറ്റവും ചെലവേറിയ ചിത്രമായ ഇത് അവിടുത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 100-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് റിലീസ് ചെയ്തത്. കഴിഞ്ഞ വർഷം വന്ന ചിത്രങ്ങളിൽ ലോകമെമ്പാടും ഏറ്റവും കളക്ഷൻ കിട്ടിയ രണ്ടാമത്തെ ചിത്രവും ഇത് തന്നെയാണ്. ഒപ്പം ചൈനീസ് ഇൻഡസ്ട്രി ഹിറ്റ്, നോൺ ഇംഗ്ലീഷ് വിഭാഗത്തിൽ ഇന്നുവരെ ഉള്ളതിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രം അങ്ങനെ ഹ്യാതികൾ ഏറെയുള്ള ചിത്രമാണിത്.
Credit: Vino