എം-സോണ്‍ റിലീസ് – 1084
MSONE GOLD RELEASE
ഭാഷ | സ്പാനിഷ് |
സംവിധാനം | Alejandro Amenábar |
പരിഭാഷ | സിനിഫൈൽ |
ജോണർ | ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ |
സ്വപ്നത്തിനും യാഥാർഥ്യത്തിനും ഇടയിലൂടെ, ഒരു നൂൽപ്പാലത്തിലൂടെന്നവണ്ണം ഒരു യാത്ര. കണ്ടുകഴിഞ്ഞും ദിവസങ്ങളോ ആഴ്ചകളോ വിടാതെ പിന്തുടരുന്ന സിനിമ.
സുന്ദരനും സമ്പന്നനുമാണ് സ്വഭാവം കൊണ്ട് ഒരു പ്ലേബോയ് ആയ സെസാർ. ഒരു അപകടത്തെത്തുടർന്ന് മുഖം വികൃതമായതോടെ തകർന്നുപോയ ആ യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന അവിശ്വസനീയമായ സംഭവങ്ങൾ ആണ് ഈ സിനിമ. കാമുകി സോഫിയയും മുൻകാമുകി നൂരിയയും ഉറ്റസുഹൃത്ത് പെലായോയുമെല്ലാം അവന്റെ ജീവിതത്തെ തൊടുന്നുണ്ട്. ആ അനുഭവങ്ങളോരോന്നും സത്യമോ മിഥ്യയോ എന്ന് തിരിച്ചറിയാനാവാതെ പതറുമ്പോൾ അന്റോണിയോയുടെയും ഡുവർണോയ്‌സിന്റെയും വിരുദ്ധയുക്തികൾ അവനെ കൂടുതൽ ചിന്താക്കുഴപ്പത്തിലാക്കുന്നു.
പെനിലോപ് ക്രൂസ്, എഡ്വേർഡോ നോറീഗ എന്നിവർ നായികാനായകന്മാരായ ഈ അലഹാന്ദ്രോ അമെനബാർ ചിത്രം, 2001-ൽ ടോം ക്രൂയിസ് നായകനായി ‘വാനില സ്കൈ’ എന്ന പേരിൽ ഹോളിവുഡിൽ റീമേക്ക് ചെയ്തിരുന്നു. ഇൻസെപ്ഷൻ, ഷട്ടർ ഐലന്റ്, ദ പ്രെസ്റ്റീജ് തുടങ്ങിയ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവരെ അവയുടെ മുൻഗാമിയായ ഈ സ്പാനിഷ് ചിത്രം, ധാരാളിത്തത്തോടെയുള്ള ഹോളിവുഡ് ദൃശ്യ പരിചരണമില്ലെങ്കിൽ പോലും മിക്കവാറും നിരാശപ്പെടുത്തില്ല.