Talk to Her
ടോക്ക് ടു ഹെർ (2002)

എംസോൺ റിലീസ് – 1220

Download

761 Downloads

IMDb

7.9/10

നഴ്‌സായ ബെനിഗ്നോ തന്റെ വീടിനടുത്തുള്ള നൃത്തവിദ്യാലയത്തിലെ വിദ്യാർത്ഥിനിയായ അലിസിയയിൽ അനുരക്തനാവുന്നു. ഒരു കാറപകടത്തിൽ പരിക്കേറ്റ് കോമയിലേക്ക് പോകുന്ന അലിസിയയെ ബെനിഗ്നോ ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് കൊണ്ടു വരികയും അവളുടെ പരിചരണചുമതല ബെനിഗ്നോക്ക് ലഭിക്കുകയും ചെയ്യുന്നു. അപ്പോഴാണ് ലിഡിയ ഗോൺസാലസ് എന്ന ബുൾ ഫൈറ്ററും സമാനമായ അവസ്ഥയിൽ അവിടെയെത്തുന്നത്. ലിഡിയയുടെ ബോയ് ഫ്രണ്ട് മാർക്കോയുമായി ബെനിഗ്നോ സൗഹൃദത്തിലാവുന്നു. തുടർന്നുള്ള സംഭവവികാസങ്ങളിലൂടെയാണ് ഈ സിനിമ മുന്നേറുന്നത്.