എം-സോണ്‍ റിലീസ് – 1048
ഭാഷ | സിൻഹളീസ് |
സംവിധാനം | Vimukthi Jayasundara |
പരിഭാഷ | അബ്ദുൽ മജീദ് |
ജോണർ | ഡ്രാമ |
20 വര്‍ഷങ്ങള്‍ നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തിനൊടുവില്‍ വെടി നിര്‍ത്തല്‍ നിലവില്‍ വന്ന 2000 നു ശേഷം ശ്രീലങ്കയിലെ കലുഷിതമായ യുദ്ധമേഖലയിലെ എപ്പോഴും എന്തും സംഭവിക്കാമെന്ന നിലയില്‍ ജീവിക്കുന്ന ആളുകളുടെ ജീവിതമാണ് ഫോര്‍സേക്കന്‍ ലാന്‍ഡ് തുറന്നു കാണിക്കുന്നത്. നഷ്ടപ്പെട്ട സ്വാതന്ത്ര്യവും മനസ്സമാധാനവും താറുമാറായ ജീവിത സാഹചര്യങ്ങളും നിയമ വ്യവസ്ഥയും, തുടര്‍ച്ചയായ യുദ്ധങ്ങളും, പ്രശ്നങ്ങളും എല്ലാം പ്രതീക്ഷിച്ചു ജീവിക്കുന്ന ഒരു ജനതയുടെ സങ്കടങ്ങള്‍. ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തെ (തമിഴ്-സിംഹള വംശീയ പ്രശ്നത്തെ) നേരിട്ട് പറയാതെ പറഞ്ഞ ഒരു സിനിമ. ശ്രീലങ്കയിലെ 1055-മത് സിനിമ. 2005ലെ കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡ് നേടിയ ഈ പടത്തിന്, സിനിമകള്‍ക്ക് കടുത്ത നിയന്ത്രണങ്ങളുള്ള ശ്രീലങ്കയില്‍ അവിടത്തെ സെന്‍സര്‍ ബോര്‍ഡ് ഇതുവരെ പ്രദര്‍ശനാനുമതി നല്‍കിയിട്ടില്ല.