Be My Boyfriend
ബീ മൈ ബോയ്‌ഫ്രണ്ട്‌ (2021)

എംസോൺ റിലീസ് – 3162

ഭാഷ: കൊറിയൻ
സംവിധാനം: Lee Si-young
പരിഭാഷ: സജിത്ത് ടി.എസ്
ജോണർ: കോമഡി, ഡ്രാമ
Download

3935 Downloads

IMDb

7.1/10

Series

N/A

ഹ്വയാങ് ഹൈസ്കൂളിലെ പോപ്പുലറായ ജൂനിയർ സ്റ്റുഡന്റാണ് ഒ ജിന. Idol Trainee യും ശാന്ത സ്വഭാവക്കാരിയുമായ അവളെ എല്ലാവർക്കും വലിയ താത്പര്യവുമാണ്‌. എപ്പോഴും തിരക്കിലായ ബോയ്ഫ്രണ്ട് ഹ്യോങ് തകുമായി പിരിയാൻ അവൾ ഒരു ദിവസം തീരുമാനിക്കുന്നു. കാരണം എന്താണെന്നുള്ള അവന്റെ ചോദ്യത്തിന് “എനിക്ക് പുതിയ ബോയ്ഫ്രണ്ടിനെ കിട്ടി” എന്നാണ് അവൾ പറഞ്ഞത്. ബോയ്ഫ്രണ്ടാണെന്ന് പറഞ്ഞ് അവൾ ബ്രോഡ്കാസ്റ്റിങ് ക്ലബ്ബിലെ നോട്ടീസിലുള്ള ലീ സ്ങ് മിൻ എന്ന ഒരുത്തന്റെ ഫോട്ടോയും കാണിച്ചു കൊടുക്കുന്നു. പുതിയ ബോയ്ഫ്രണ്ടിനെ പരിചയപ്പെടുത്തി കൊടുത്താൽ, പിരിയാമെന്ന് അവളോട് പറയുന്നു. എന്നാൽ, ലീ സ്ങ് മിൻ ആരാണെന്ന് പോലും അറിയാത്ത അവൾ അവനെ കണ്ടെത്തി, 50 ദിവസത്തേക്ക് ഒരു കോൺട്രാക്ട് റിലേഷൻഷിപ്പ് തുടങ്ങുന്നു. അവളോട് പണ്ട് മുതലേ ക്രഷുള്ള അവൻ ഇതൊരു അവസരമായി എടുക്കുന്നു. പിന്നീട് അവർക്കിടയിൽ ഉണ്ടാകുന്ന ഓരോ കാര്യങ്ങൾ പറഞ്ഞ് പോകുന്ന ഒരു കുഞ്ഞു സീരീസാണ് 2021 ൽ പുറത്തിറങ്ങിയ ബീ മൈ ബോയ്‌ഫ്രണ്ട്‌.