Mr. Church
മി. ചർച്ച് (2016)

എംസോൺ റിലീസ് – 3195

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Bruce Beresford
പരിഭാഷ: സജിൻ.എം.എസ്
ജോണർ: കോമഡി, ഡ്രാമ
Download

4716 Downloads

IMDb

7.6/10

എഡ്ഡി മർഫി, ബ്രിറ്റ് റോബർട്ട്സൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2016-ൽ പുറത്തിറങ്ങിയ അമേരിക്കൻ കോമഡി, ഡ്രാമ ചിത്രമാണ് മി. ചർച്ച്.

ഷാർലറ്റിനേയും അവളുടെ അമ്മയേയും സഹായിക്കാനായി ആറുമാസത്തേക്ക് അവരുടെ വീട്ടിലേക്ക് പാചകക്കാരനായി ജോലിക്ക് എത്തിയതായിരുന്നു മിസ്റ്റർ ചർച്ച് എന്ന് വിളിക്കപ്പെടുന്ന ഹെൻറി. ഷാർലറ്റിന്റെ അമ്മയ്ക്ക് കാൻസറാണ് എന്നറിഞ്ഞതോടെ മുൻ കാമുകൻ അവർക്ക് വേണ്ടി ജോലിക്ക് വെച്ചതായിരുന്നു മിസ്റ്റർ ചർച്ചിനെ. പകരമായി അയാൾ മിസ്റ്റർ ചർച്ചിന് ഓഫർ ചെയ്തിരുന്നത് ലൈഫ്ടൈം സാലറിയായിരുന്നു. 6 മാസം പിന്നെ 6 വർഷമായി, പിന്നീട് അതൊരു ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന അത്യപൂർവ്വ സൗഹൃദത്തിന്റേയും സ്‌നേഹത്തിന്റേയും കഥയാണ് ഈ കൊച്ചു ഫീൽ ഗുഡ് ചിത്രം പറയുന്നത്.