എംസോൺ റിലീസ് – 3198
ക്ലാസിക് ജൂൺ 2023 – 02
ഭാഷ | ജാപ്പനീസ് & ഇംഗ്ലീഷ് |
സംവിധാനം | Robert Houston & Kenji Misumi |
പരിഭാഷ | മുബാറക് റ്റി എൻ |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ, |
ഷോഗൺ എന്നറിയപ്പെടുന്ന ജപ്പാനിലെ മാടമ്പി രാജാക്കന്മാർക്ക് വേണ്ടി കൊല്ലാൻ നടക്കുന്ന സമുറായി യോദ്ധാവാണ് ഒഗാമി ഇട്ടോ. വാൾപ്പയറ്റിലും ആയോധന കലകളിലും അസാമാന്യ പാടവമുള്ള അയാളുടെ സഹായത്താൽ, തനിക്ക് എതിരെ നിൽക്കുന്ന ആരെയും ഷോഗൺ കൊന്നൊടുക്കുന്നു. പക്ഷേ അവസാനം ഒഗാമിയുടെ കുടുംബത്തെ തന്നെ വേട്ടയാടുന്ന ഷോഗൺ, അയാളുടെ ഭാര്യയെ വധിക്കുകയും മകനോടൊപ്പം സ്വയം ജീവനൊടുക്കാൻ (ഹരാകിരി) ഒഗാമിയോട് ആവശ്യപ്പെടുകയും ചെയ്യുന്നു. ഇത് നിരസിക്കുന്ന ഒഗാമി, ഷോഗൺ അയച്ച നിഞ്ചകളെ വധിച്ച് തൻ്റെ വീട്ടിൽ നിന്നും രക്ഷപെടുന്നു.
തൻ്റെ കുടുംബത്തെ ശിഥിലമാക്കിയ ഷോഗണിനെയും അയാളുടെ കൂട്ടാളികളെയും വേരോടെ പിഴുതെറിയാൻ പ്രതിജ്ഞയെടുത്ത്, മകനോടൊപ്പം ഒരു ഉന്തുവണ്ടിയിൽ സഞ്ചരിക്കുന്ന ഒഗാമി, അന്നു മുതൽ “ഒറ്റയാൻ” എന്നറിയപ്പെടുന്നു. രാജ്യത്തെ ജനങ്ങളെ മുഴുവൻ രാജ്യദ്രോഹികളെന്ന് മുദ്രകുത്തി പീഡിപ്പിക്കുന്ന സ്വേച്ഛാധിപതിയായ ഷോഗണിനെ വധിക്കാൻ, അവിടുള്ള പല ഗ്രാമത്തലവന്മാരും ഒഗാമിയുടെ സഹായം തേടുന്നു. ഇതിനിടെ നാട്ടിലേക്ക് കൂടുതൽ അക്രമങ്ങൾ അഴിച്ചുവിടാൻ ഷോഗണിൻ്റെ സഹോദരനും, “മരണാധിപന്മാർ” എന്നറിയപ്പെടുന്ന മൂന്ന് യോദ്ധാക്കാളും എത്തുന്നു. കൂടാതെ ഒഗാമിയെ വധിക്കാൻ ഷോഗണിൻ്റെ സഖ്യത്തിലുള്ള മറ്റു രാജാക്കന്മാരും അവരുടെ പടയാളികളെ അയക്കുന്നു.
തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് Robert Houston സവിധാനം ചെയ്ത് 1980 ൽ പുറത്തിറങ്ങിയ ഷോഗൺ അസാസിൻ എന്ന ചിത്രത്തിൻ്റെ പ്രമേയം. 1970 കളിലെ Lone Wolf and Cub എന്ന manga series നെ ആസ്പദമാക്കി പുറത്തിറങ്ങിയ, അതേ പേരിലുള്ള ജാപ്പനീസ് ചിത്രങ്ങളുടെ re- edited വെർഷനാണ് ഈ ചിത്രം. വയലൻസിൻ്റെ അതിപ്രസരം മൂലം UK ആഭ്യന്തര മന്ത്രാലയം നിരോധിച്ച ഈ ചിത്രം, ചടുലമായ ആക്ഷൻ രംഗങ്ങൾ കൊണ്ടും ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതം കൊണ്ടും Cult Classic Status നേടുകയും, ജാപ്പനീസ് സമുറായി ചിത്രങ്ങൾക്ക് അമേരിക്കയിലും യൂറോപ്പിലും വൻ ജനപ്രീതി നേടിക്കൊടുക്കുകയും ചെയ്തു.