എംസോൺ റിലീസ് – 3204
ക്ലാസിക് ജൂൺ 2023 – 06
ഭാഷ | ഫ്രഞ്ച് |
സംവിധാനം | Agnès Varda |
പരിഭാഷ | അരുണ വിമലൻ |
ജോണർ | ആക്ഷൻ, റൊമാൻസ് |
ഫ്രെഞ്ച് ന്യൂ വേവിന്റെ അമ്മൂമ്മയെന്നും, തലതൊട്ടമ്മയെന്നുമ്മൊക്കെ വിളിപ്പേരുള്ള സംവിധായികയാണ് ആഗ്നസ് വർദ. 1955ൽ പുറത്തിറങ്ങിയ വർദയുടെ ആദ്യ കഥാചിത്രമാണ് “ല പ്വാൻ്റ് കൂർട്ട്“. ഫ്രഞ്ച് ന്യൂ വേവ് സിനിമയുടെ തറക്കല്ലാണിതെന്ന് ചിലർ കരുതുന്നു. ആ കാലത്തെ സാധാരണ ഒരു സിനിമയുടെ പത്തിലൊന്ന് ബജറ്റിൽ ($14000) പൂർണ്ണമായും ഫ്രഞ്ച് മെയിൻസ്ട്രീമിന് വെളിയിൽ വർദയുടെ സ്വന്തം പ്രൊഡക്ഷൻ കമ്പനിയായ സിനി ടമാറിസ് ആണ് ല പ്വാൻ്റ് കൂർട്ട് നിർമിച്ചത്. ഫ്രഞ്ച് ന്യൂ വേവിലെ മറ്റൊരു പ്രധാനിയായ അലൻ റിനെയാണ് ഈ സിനിമയുടെ എഡിറ്റർ.
മീൻപിടുത്തം ജീവിതമാർഗമാക്കിയ ല പ്വാൻ്റ് കൂർട്ട് എന്ന ഗ്രാമത്തിലെ ജനങ്ങളുടെയും അവരുടെ പ്രശ്നങ്ങളുടെയും പശ്ചാതലത്തിൽ, തകർച്ചയുടെ വക്കിലെത്തിയെ തങ്ങളുടെ ദാമ്പത്യം തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന രണ്ടുപേരുടെ കഥയാണ് സിനിമ പറയുന്നത്. ഗ്രാമജീവിതത്തിലെ ചില ദിവസങ്ങളുടെ ഡോക്യുമെന്ററി സമാനമായ കാഴ്ചകളാണ് സിനിമ.