എം-സോണ്‍ റിലീസ് – 2653 ക്ലാസ്സിക് ജൂൺ 2021 – 19 ഭാഷ ഇംഗ്ലീഷ് സംവിധാനം Terrence Malick പരിഭാഷ അരുണ വിമലൻ ജോണർ ഡ്രാമ, റൊമാൻസ് 7.8/10 ചിക്കാഗൊ നഗരത്തിലെ ഒരു സ്റ്റീൽ ഫാക്ടറി ജീവനക്കാരനായിരുന്ന ബിൽ അബദ്ധത്തിൽ തന്റെ സൂപ്പർവൈസറെ കൊല്ലുന്നതോടെ നാട് വിടേണ്ടി വരുന്നു. ബില്ലിനോടൊപ്പം അനിയത്തി ലിൻഡയും കാമുകി ആബ്ബിയും ഉണ്ട്. അവർ ഒരു വലിയ കൃഷിയിടത്തിൽ വിളവെടുപ്പ് ജോലിക്ക് ചേർന്നു. ചെറുപ്പക്കാരനായ സ്ഥലമുടമയ്ക്ക് ആബ്ബിയൊട് പ്രണയം തോന്നുന്നു. സ്ഥലമുടമ എന്തോ അസുഖം മൂലം […]
Never Rarely Sometimes Always / നെവർ റെയർലി സംടൈംസ് ഓൾവേസ് (2020)
എം-സോണ്‍ റിലീസ് – 2649 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Eliza Hittman പരിഭാഷ അരുണ വിമലൻ ജോണർ ഡ്രാമ 7.4/10 കാമുകനിൽ നിന്ന് ഗർഭം ധരിച്ച കൗമാരക്കാരിയായ പെൺകുട്ടി, പെൻസിൽവാന്യയിൽ നിന്ന് ന്യൂ യോർക്കിലേക്ക് ഗർഭം അലസിപ്പിക്കാൻ നടത്തുന്ന യാത്രയാണ് സിനിമ.അബോർഷനെക്കുറിച്ചോ, സ്ത്രീയുടെ അവകാശങ്ങളെക്കുറിച്ചോ നെടുങ്കൻ ഡയലോഗുകൾ ഒന്നും തന്നെ ഇല്ലാതെ അറിവും, നിയമ സുരക്ഷയും, വൈദ്യസഹായവും എല്ലവർക്കും ഉണ്ടാവേണ്ടതിന്റെ ആവശ്യകത സിനിമ കൃത്യമായി പറയുന്നു.നിരവധി ചലചിത്ര മേളകളിൽ പ്രദർശിപ്പിക്കപ്പെട്ട് നിരൂപക പ്രശംസ […]
Possession / പൊസഷൻ (1981)
എം-സോണ്‍ റിലീസ് – 2606 ക്ലാസ്സിക് ജൂൺ 2021 – 03 ഭാഷ ഇംഗ്ലീഷ് സംവിധാനം Andrzej Zulawski പരിഭാഷ അരുണ വിമലൻ ജോണർ ഡ്രാമ, ഹൊറർ 7.4/10 മാർക്കിന്റെയും അന്നയുടെയും വിവാഹം തകർന്ന് തുടങ്ങുന്നിടത്താണ് പൊസഷൻ തുടങ്ങുന്നത്.ജോലിയുടെ ഭാഗമായി എപ്പോഴും ദൂരെയായിരുന്ന മാർക്ക് എല്ലാം ഉപേക്ഷിച്ച് അന്നയുടെയും മകന്റെയും കൂടെ ജീവിക്കാൻ വന്നതാണ്. പക്ഷേ അയാളെ സ്വീകരിച്ചത് വിവാഹം ഉപേക്ഷിച്ചു പോകാൻ നിൽക്കുന്ന അസ്വസ്ഥയായ ഭാര്യയാണ്.അന്നയുടെ തീരുമാനം അംഗീകരിക്കാൻ മാർക്കിന് കഴിഞ്ഞില്ല. അന്നയെ ഈ തീരുമാനത്തിൽ എത്തിച്ചത് എന്താണെന്ന് […]
A Hidden Life / എ ഹിഡൻ ലൈഫ് (2019)
എം-സോണ്‍ റിലീസ് – 2597 ഭാഷ ഇംഗ്ലീഷ്, ജർമൻ സംവിധാനം Terrence Malick പരിഭാഷ അരുണ വിമലൻ ജോണർ ബയോഗ്രഫി, ക്രൈം, റൊമാൻസ് 7.4/10 രണ്ടാംലോക മഹായുദ്ധക്കാലത്ത് ഓസ്ട്രിയയിലെ യുവാക്കൾ ജർമനിക്ക് വേണ്ടി യുദ്ധത്തിൽ പങ്കെടുത്തിരുന്നു. ഭാര്യയും, മക്കളും കുടുംബവുമായി സ്വസ്ഥ ജീവിതം നയിച്ചിരുന്ന കർഷകനായ ഫ്രാൻസും സൈന്യത്തിൽ ചേരാൻ നിർബന്ധിക്കപ്പെട്ടു. നിരപരാധികളെ കൊന്നൊടുക്കാൻ ഫ്രാൻസിന് താല്പര്യമില്ല. എങ്കിൽ ആശുപത്രിയിൽ ജോലി ചെയ്യാമല്ലോ എന്ന് എല്ലാവരും പറഞ്ഞു. പക്ഷേ അപ്പോഴും ഹിറ്റ്‌ലറോട് കൂറ് പ്രഖ്യാപിച്ചു മാത്രമേ അത് […]
Hunting Season / ഹണ്ടിങ് സീസൺ (2010)
എം-സോണ്‍ റിലീസ് – 2565 ഭാഷ ടർക്കിഷ് സംവിധാനം Yavuz Turgul പരിഭാഷ അരുണ വിമലൻ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.4/10 ഇസ്താൻബുൾ പോലീസ് ഹോമിസൈഡ് ഡിപ്പാർട്മെന്റിലേക്ക് കാടിനരികെ വെള്ളക്കെട്ടിൽ ഒരു കൈ കാണപ്പെട്ടു എന്ന വിവരം ലഭിക്കുന്നു. പ്രാഥമിക അന്വേഷണത്തിൽ നാലോ അഞ്ചോ ദിവസം മുൻപ് കൊല്ലപ്പെട്ട, 15-16 വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്കുട്ടിയുടേതാണ് കൈ എന്നും, വിശദമായ പരിശോധനയിൽ പാമുക് സെയ്‌ഹാൻ എന്ന പെണ്കുട്ടിയുടേതാണെന്നും കണ്ടെത്തപ്പെടുന്നു. 16 വയസ്സിൽ ബത്താൾ ചോലാക്ക്സാദേ […]
Black Coal, Thin Ice / ബ്ലാക്ക് കോൾ, തിൻ ഐസ് (2014)
എം-സോണ്‍ റിലീസ് – 2459 MSONE GOLD RELEASE ഭാഷ മാൻഡരിൻ സംവിധാനം Yi’nan Diao പരിഭാഷ അരുണ വിമലൻ ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 6.7/10 1999ൽ കൽക്കരി ശേഖരിക്കുന്ന ഫാക്ടറികളിലും ഗോഡൗണുകളിലുമായി മുറിഞ്ഞ ശരീരഭാഗങ്ങൾ കാണപ്പെട്ടു. സംശയിക്കപ്പെടുന്ന രണ്ടുപേർ കൊല്ലപ്പെടുന്നതോടെ കേസ് വഴിമുട്ടുകയും, അന്വേഷണ ഉദ്യോഗസ്ഥർക്ക് ചീത്തപ്പേരുണ്ടാവുകയും ചെയ്യുന്നു. വർഷങ്ങൾക്ക് ശേഷം 2001ലും 2004ലുമായി വീണ്ടും സമാനമായ ഓരോ മരണങ്ങൾകൂടി നടക്കുന്നു. സംഭവദിവസം രാത്രി മഞ്ഞുപെയ്തതുകൊണ്ട്, രണ്ട് കേസുകൾക്കും തെളിവുകൾ കിട്ടിയില്ല.99 ലെ സംഭവങ്ങൾക്ക് […]
Loving Vincent / ലവിംഗ് വിൻസന്റ് (2017)
എം-സോണ്‍ റിലീസ് – 2440 ഭാഷ ഇംഗ്ലീഷ് സംവിധാനം Dorota Kobiela,Hugh Welchman പരിഭാഷ അരുണ വിമലൻ ജോണർ അനിമേഷൻ, അഡ്വഞ്ചർ, ഡ്രാമ 7. 8/10 വരച്ച ചിത്രങ്ങളെക്കാൾ പ്രണയിക്ക് മുറിച്ചു കൊടുത്ത ചെവിയാവണം വിൻസെന്റ് വാൻ ഗോഗിനെ പലരും ഓർക്കാൻ കാരണം. ജീവിതകാലത്ത് വെറും ഒരൊറ്റ ചിത്രം മാത്രം, അതും തുച്ഛമായ വിലയ്ക്ക് വിൽക്കാനായ, പരാജിതനായി സ്വയം ജീവനെടുത്ത ചിത്രകാരനെ അധികമൊന്നും ആളുകൾ അറിയുന്നുണ്ടാവില്ല.ഹോളണ്ടിലെ പ്രശസ്തമായ വാൻ ഗോഗ് കുടുംബത്തിൽ ജനിച്ച വിൻസെന്റ്, ജനനം മുതൽ […]
The Fool / ദി ഫൂൾ (2014)
എം-സോണ്‍ റിലീസ് – 2413 ഭാഷ റഷ്യൻ സംവിധാനം Yuriy Bykov പരിഭാഷ അരുണ വിമലൻ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.0/10 റഷ്യയിലെ പേരില്ലാത്ത ഒരു ചെറു ടൗണിലെ ഇരുണ്ടതും അസ്വസ്ഥതപ്പെടുത്തുന്നതുമായ കഥയാണ് ബികോവിന്റെ ദുറാക്.ടൗണിൽ ഒരു പൊട്ടിയ പൈപ്പ് നന്നാക്കാൻ എത്തുന്ന ദിമാ എന്ന പ്ലമ്പർ, 800 ആളുകൾ താമസിക്കുന്ന ആ കെട്ടിടം ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണെന്ന് കാണുന്നു. അധികാരികളെ വിവരമറിയിച്ച് അവിടുള്ള ആളുകളെ രക്ഷിക്കാൻ പുറപ്പെടുന്ന ദിമാ എത്തുന്നത് അഴിമതിയിലും […]