To Live!
ടു ലീവ്! (2010)

എംസോൺ റിലീസ് – 3217

ഭാഷ: റഷ്യൻ
സംവിധാനം: Yuriy Bykov
പരിഭാഷ: അരുണ വിമലൻ
ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ
Download

5810 Downloads

IMDb

7/10

Movie

N/A

വളർത്ത് നായക്കൊപ്പം പതിവ് പോലെ വേട്ടയ്ക്ക് ഇറങ്ങിയതാണ് മിഖായിൽ. പക്ഷേ അന്ന് സംഭവിച്ചത് അയാളുടെ ജീവിതം തന്നെ മാറ്റാൻ പോന്ന കാര്യങ്ങളായിരുന്നു.

മിഖായിൽ വേട്ടയ്ക്ക് പോയ വിജനമായ പ്രദേശത്ത് ഒരു കശപിശയ്ക്കൊടുവിൽ ആന്ദ്രേയെ കൂട്ടുകാർ കൊല്ലാൻ ശ്രമിക്കുന്നു. അവരിൽ നിന്ന് രക്ഷപ്പെട്ട് ഓടുന്ന ആന്ദ്രേ, വഴിയിൽ കണ്ട മിഖായിലിനോട് തന്നെ സഹായിക്കാൻ ആവശ്യപ്പെടുന്നു. അടുത്ത ടൗണിലെത്താൻ സഹായിക്കാമെന്ന് മിഖായിൽ സമ്മതിച്ചു. മിഖായിലിന്റെ കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്ന അവർക്ക് ഒരു ഘട്ടത്തിന് ശേഷം മൈലുകൾ അകലെയുള്ള ടൗണിലേക്ക് കാൽനടയായി യാത്ര തുടരേണ്ടി വരുന്നു. അവരെ ആന്ദ്രേയുടെ കൂട്ടുകാർ പിന്തുടരുന്നു ബഹളങ്ങളില്ലാത്ത, സാധാരണ മനുഷ്യർ കഥാപാത്രങ്ങളാകുന്ന, വളരെ മിനിമലായി കഥ പറയുന്ന ഒരു സർവൈവൽ ത്രില്ലറാണ് “ടു ലിവ്!.” പേര് പോലെ തന്നെ, ജീവന് വേണ്ടി മനുഷ്യർ എന്തൊക്കെ ചെയ്യുമെന്നാണ് സിനിമ ചർച്ച ചെയ്യുന്നത്.