എംസോൺ റിലീസ് – 3211
ക്ലാസിക് ജൂൺ 2023 – 11
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Sam Raimi |
പരിഭാഷ | വിഷ്‌ണു പ്രസാദ് |
ജോണർ | കോമഡി, ഹൊറർ |
ഈവിൾ ഡെഡ് സീരീസിലെ മൂന്ന് ചിത്രങ്ങളിൽ രണ്ടാമത്തെ ചിത്രമാണ് ഈവിൾ ഡെഡ് 2.
ആഷ് വില്യംസ് തന്റെ കാമുകി ലിൻഡയുമായി ഒരു കാട്ടിലെ ആളൊഴിഞ്ഞ വീട്ടിലേക്ക് വരുന്നതോടെയാണ് സിനിമ തുടങ്ങുന്നത്. ആ വീട്ടിൽ വെച്ച് ഒരു പ്രൊഫസർ റെക്കോർഡ് ചെയ്തുവെച്ച ഓഡിയോ ടേപ്പ് ആഷ് കണ്ടെത്തുന്നു
“മരിച്ചവരുടെ പുസ്തകം” എന്ന ഒരു ഗ്രന്ഥത്തിനെക്കുറിച്ചായിരുന്നു ആ ടേപ്പിലുണ്ടായിരുന്നത്. ആ ടേപ്പിലെ ചില ശബ്ദ ശകലങ്ങൾ മൂലം ദുരാത്മാക്കൾ ഉയർത്തെഴുന്നേറ്റ് വന്ന് ലിൻഡയെ കൊല്ലുകയും ആഷിനെ കൊല്ലാനായി ശ്രമിക്കുകയും ചെയ്യുന്നു. കാട്ടിൽ നിന്ന് രക്ഷപ്പെടാൻ നോക്കിയ ആഷിന് പക്ഷേ അതിന് സാധിക്കാതെ ആ കാട്ടിനുള്ളിൽത്തന്നെ പെട്ടുപോകുന്നു. അതിനിടയ്ക്ക് അവിടേക്ക് 3, 4 ആളുകൾ കൂടി കടന്നുവരികയാണ്…
സാം റൈമിയുടെ സംവിധാനത്തിനും കഥയിലെ കോമഡിക്കും, ക്യാമ്പ്ബെലിന്റെ അഭിനയത്തിനും നിരൂപകരിൽ നിന്നും വളരെ നല്ല അഭിപ്രായം നേടിയ ഈ സിനിമ എക്കാലത്തേയും മികച്ച ഹൊറർ സിനിമകളിൽ ഒന്നായും കണക്കാക്കുന്നു.
ഹൊറർ പശ്ചാത്തലത്തിൽ കോമഡി സബ്ജക്റ്റുകൾ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും ആബേറ്റ് ആൻഡ് കോസ്റ്റല്ലോ, ഫ്രാങ്കെൻസ്റ്റൈൻ മുതലായവ കൂടുതലും ഹൊററിന്റെ തീവ്രത കുറച്ച് കോമഡിക്ക് പ്രാധാന്യം നൽകിയുള്ളവയായിരുന്നു. ഈവിൾ ഡെഡ് ഒറിജിനൽ ട്രിലോജിയാണ് ആദ്യമായി ഹൊററും കോമഡിയും സമാസമം ഒരേ ലെവലിൽ അവതരിപ്പിച്ച സിനിമകളിൽ ഒന്ന്.