എംസോൺ റിലീസ് – 3275
ഏലിയൻ ഫെസ്റ്റ് – 05
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | James Gunn |
പരിഭാഷ | ജിതിൻ ജേക്കബ് കോശി |
ജോണർ | കോമഡി, ഹൊറർ, സയൻസ് ഫിക്ഷൻ |
പ്രശസ്ത സംവിധായകനായ ജയിംസ് ഗണ്ണിന്റെ 2006-ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ പ്രഥമ സംവിധാന സംരംഭമാണ് സ്ലിതർ. സൗത്ത് കരോലിനയിലെ ചെറുപട്ടണത്തിലൊരു ഉൽക്ക വന്ന് പതിക്കുന്നതും അതിൽ നിന്നൊരു പരാന്നഭോജി പുറത്തിറങ്ങി ഒരു മനുഷ്യനിൽ പ്രവേശിക്കുന്നതുമാണ് ചിത്രത്തിന്റെ ആരംഭം. തുടര്‍ന്ന് അത് ആ പട്ടണത്തിലെ മറ്റ് മനുഷ്യരെയും കൈയടക്കി ചിലരെ പ്രജനനത്തിന് വേണ്ടിയും ചിലരെ ഭക്ഷണത്തിനുവേണ്ടിയും ബാക്കിയുള്ളവരെ അതിന്റെ ആജ്ഞകൾ നിറവേറ്റാനുള്ള മാംസക്കൊതിയന്മാരായ സോമ്പികളാക്കിയും മാറ്റുന്നു.
അങ്ങനെ മനുഷ്യരുടെയും മൃഗങ്ങളുടെയും ശവപ്പറമ്പായ ഈ പട്ടണത്തിലെ പൊലീസ് ചീഫും രക്ഷപ്പെട്ട മറ്റുള്ളവരും അന്യഗ്രഹത്തിൽനിന്ന് വന്നയീ ഭീകരനെ തുടച്ചുനീക്കാൻ ശ്രമങ്ങൾ നടത്തുന്നു. ഹൊററും ഡാർക്ക് ഹ്യൂമറും ഇടകലർത്തി തികഞ്ഞ കൈയടക്കത്തോടെയാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് ഈ രണ്ട് ജോണറും ഇഷ്ടപ്പെടുന്നവർക്കിടയിൽ ഒരു കൾട്ട് പദവി സ്ലിതർ നേടിയിട്ടുണ്ട്. ഹ്യൂമറിനൊപ്പം ഭയപ്പെടുത്തുന്നതും ഒപ്പം അസ്വസ്ഥതയുണ്ടാക്കുന്നതുമായ ചില രംഗങ്ങള്‍ കടന്നുവരുന്ന ഈ സിനിമയുടെ ആർട്ട് ഡയറക്ഷനും മേക്കപ്പും ഗ്രാഫിക്സും ഇതിന് കിട്ടുന്ന പ്രശംസയിൽ നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്.