Species
സ്പീഷീസ് (1995)

എംസോൺ റിലീസ് – 3278

Download

4435 Downloads

IMDb

5.9/10

ഭൂമിയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ച്, അമേരിക്കയിലെ ശാസ്ത്രസംഘം താരാപഥങ്ങളിലേക്ക് പറത്തിവിട്ട റേഡിയോ തരംഗങ്ങൾ ഏതോ അന്യഗ്രഹജീവികൾ പിടിച്ചെടുക്കുന്നു. അവർ അയച്ചുതന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ശാസ്ത്രജ്ഞർ ആ ജീവികളുടെ DNA മനുഷ്യരുടെ അണ്ഡത്തിൽ കുത്തിവച്ച് ഒരു പരീക്ഷണം നടത്തി. അങ്ങനെ ഒരു പുതിയ സ്പീഷീസിന്റെ ഭ്രൂണമുണ്ടാകുന്നു.

എന്നാൽ ഗർഭാവസ്ഥ മുതലുള്ള അതിന്റെ ത്വരിതഗതിയിലുള്ള വളർച്ച കണ്ട്, പരീക്ഷണം നടത്താനുള്ള തീരുമാനം തെറ്റായെന്ന് ഭയന്ന ശാസ്ത്രജ്ഞർ, മനുഷ്യരൂപത്തിൽ ജനിച്ചയാ പെൺകുട്ടിയെ കൊല്ലാൻ തീരുമാനിച്ചു. പക്ഷേ പുറംലോകത്തേക്ക് രക്ഷപ്പെട്ട ആ പെണ്‍കുട്ടി, ഏതാനും ദിവസങ്ങള്‍ക്കകം പൂര്‍ണവളർച്ചയെത്തിയ സുന്ദരിയായൊരു യുവതിയായി.

ജീവന്റെ ത്വരകളിലൊന്നാണല്ലോ പ്രത്യുൽപാദനം. തന്റെ പുതിയ തലമുറയെ ജനിപ്പിക്കാൻ, പുരുഷന്മാരുമായി ഇണ ചേരാൻ ഇവൾ ഒരുമ്പിട്ടിറങ്ങുന്നു. ആദർശം തൊട്ടുതീണ്ടാത്ത, മനുഷ്യരുടെ നിയമങ്ങൾ കാറ്റില്‍ പറത്തിയുള്ള, അവളുടെ പുരുഷവേട്ടയിൽ ശവങ്ങൾ കുമിഞ്ഞുകൂടുന്നു. ലോകനിലനില്പിന് തന്നെ ഭീഷണിയായ ഈ വേട്ടക്കാരിയെ വേട്ടയാടാൻ ഒരു നാലംഗസംഘം ഇറങ്ങിത്തിരിക്കുന്നു. അവർക്കതിന് കഴിയുമോ?

വശീകരണവും കൊടുംക്രൂരതകളും സിനിമയെന്ന് പറയുമ്പോഴേ അറിയാമല്ലോ. പ്രായപൂർത്തിയായവർ മാത്രം ഇത് കാണുക.