എംസോൺ റിലീസ് – 3283
ഏലിയൻ ഫെസ്റ്റ് – 13
ഭാഷ | കൊറിയൻ |
സംവിധാനം | Joon-Hwan Jang |
പരിഭാഷ | അരവിന്ദ് കുമാർ |
ജോണർ | കോമഡി, ക്രൈം, സയൻസ് ഫിക്ഷൻ |
വളരെയധികം നിരൂപക പ്രശംസ നേടിയിട്ടുള്ള കൊറിയയിലെ ഏറ്റവും മികച്ച സയൻസ് ഫിക്ഷൻ ചിത്രങ്ങളിൽ മുൻപന്തിയിലുള്ള ഒരു കൊറിയൻ മാസ്റ്റർപീസ് ചിത്രമാണ് “സേവ് ദ ഗ്രീൻ പ്ലാനറ്റ്“.കൊറിയൻ സിനിമ ഇൻഡസ്ട്രിയിലെ തന്നെ കൾട്ട് ക്ലാസിക്ക് ചിത്രങ്ങളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന 2003 ഇൽ പുറത്തിറങ്ങിയ ചിത്രത്തിൻ്റെ റീമേക്ക് അവകാശം അടുത്തിടെ ഹോളിവുഡ് ഇൻഡസ്ട്രി മേടിച്ചത് തന്നെ ചിത്രത്തിൻ്റെ അംഗീകാരത്തിൻ്റെ തിരിച്ചറിവിൻ്റെ അടയാളമാണ്. ഒട്ടുമിക്ക എല്ലാ ജേണറിലൂടെയും കടന്ന് പോകുന്ന ഈ ചിത്രത്തെ ഒരു പ്രത്യേക വിഭാഗത്തിൽ മാത്രം ഒതുക്കാൻ പറ്റാത്ത അപൂർവത കാണുന്ന സിനിമാപ്രേക്ഷകന് അനുഭവപ്പെട്ടേക്കാം.ത്രില്ലർ, ഡാർക്ക് കോമഡി, സയൻസ് ഫിക്ഷൻ,ഹൊറർ തുടങ്ങി പല ജേണറുകളിലൂടെയും കടന്ന് പോകുന്ന ചിത്രം ഒരിക്കലെങ്കിലും ഏതൊരു സിനിമാ ആരാധകരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഇടം പിടിക്കേണ്ട ഒന്നാണ്.
ചിത്രത്തിലെ നായക കഥാപാത്രമായ ബ്യുങ് ഗോ തൻ്റെ നാട്ടിൽ അന്യഗ്രഹ ജീവികളുടെ അധിനിവേശം നടന്നതായി സംശയിക്കുകയും തുടർന്ന് അന്യഗ്രഹ ജീവി എന്ന സംശയത്തിൻ്റെ പുറത്ത് ഒരു കെമിക്കൽ കമ്പനിയുടെ തലവനെ തട്ടി കൊണ്ട് പോയി പീഡിപ്പിച്ചു അതുവഴി ഭൂമിയെ താൻ രക്ഷിക്കാൻ ശ്രമിക്കുന്നതായി കരുതുന്നു.നഗരത്തിലെ പ്രമുഖൻ്റെ തിരോധാനത്തിന് പിന്നിലെ രഹസ്യം കണ്ടെത്താൻ പോലീസും അന്വേഷണം ആരംഭിക്കുന്നു.തുടർന്നുള്ള രസകരവും ഉദ്ധ്വേജനകവുമായ കഥയിലൂടെ പ്രേക്ഷകന് മികച്ചൊരു സിനിമാനുഭവം ചിത്രം സമ്മാനിക്കുന്നു.