Once Upon a Time in Anatolia
വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അനറ്റോലിയ (2011)

എംസോൺ റിലീസ് – 503

Download

1592 Downloads

IMDb

7.8/10

Movie

N/A

കാന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിന് ‘പാം ദ്യോര്‍’ പുരസ്കാരവും ‘ഗ്രാന്‍റ്പ്രിക്സും’ (2 തവണ) നേടിയ പ്രശസ്ത ടര്‍ക്കിഷ് സംവിധായകനാണ് നൂറി ബില്‍ജി ജെലാന്‍. 2003ല്‍ ‘ഡിസ്റ്റന്‍റ്’ എന്ന ചിത്രവും 2011 ല്‍ ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അനറ്റോലിയ’ എന്ന ചിത്രവുമാണ് ജെലാന് ഗ്രാന്‍റ്പ്രിക്സ് ബഹുമതി നേടിക്കൊടുത്തത്. 2014 ല്‍ അദ്ദേഹത്തിന്‍റെ ഒടുവിലെ ചിത്രമായ ‘വിന്‍റര്‍ സ്ലീപ്‌’ പാം ദ്യോര്‍ പുരസ്കാരവും നേടി.

‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അനറ്റോലിയ’ ഒരു ക്രൈം ത്രില്ലറിന്റെ മാതൃകയാണെങ്കിലും , പൂര്‍ണമായും കുറ്റകൃത്യത്തിന് പുറകെ പോകുന്ന സിനിമയല്ലിത്. സങ്കീര്‍ണമായ മനസ്സിന്‍റെ ആഴങ്ങളും ജീവിതത്തിന്‍റെ അര്‍ഥതലങ്ങളും തേടാനാണ് സംവിധായകന്‍ പ്രധാനമായും ശ്രമിക്കുന്നത്. മനുഷ്യസ്വഭാവത്തിന്‍റെ ഇരുണ്ട വശങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ചിത്രങ്ങളാണ് തന്‍റേതെന്ന് ജെലാന്‍ വ്യക്തമാക്കുന്ന. മനുഷ്യന്‍ ഓരോ സന്ദര്‍ഭത്തിലും വിചിത്രരീതിയിലാണ് പെരുമാറുന്നത്. ചിലതിന് നമുക്ക് യുക്തിസഹമായ ഒരുത്തരം കണ്ടെത്താനാവില്ല. എല്ലാവരിലും എവിടെയോ നന്മയുടെ അംശമുണ്ടെന്ന് ജെലാന്‍ കരുതുന്നു. കൊലപാതകികള്‍ പോലും നന്മയുടെ വെളിച്ചത്തിലേക്ക് ആകൃഷ്ടരാകുന്നുണ്ടെന്ന് ‘വണ്‍സ് അപ്പോണ്‍ എ ടൈ’ മിലൂടെ പറഞ്ഞുവെക്കുന്നു അദ്ദേഹം.

ഒരു കേസന്വേഷണത്തില്‍ ഒരുമിക്കുന്ന പോലീസ് മേധാവിയും പ്രോസിക്യൂട്ടറും ഡോക്ടറും. ഇവര്‍ ഓര്‍ത്തുവെക്കാനും മറക്കാനും ഒരുപോലെ ആഗ്രഹിക്കുന്ന ഒരു രാത്രി. തുര്‍ക്കിയിലെ അനറ്റോലിയ എന്ന പീഠഭൂമിയിലെ ആ രാത്രിയാണ് നൂറി ബില്‍ജി ജെലാന്‍ ‘വണ്‍സ് അപ്പോണ്‍ എ ടൈമി’ ല്‍ ആവിഷ്‌കരിക്കുന്നത്. ആ കഥ പൂര്‍ത്തിയാകുമ്പോള്‍ ജീവിതത്തിന്‍റെയും മരണത്തിന്‍റെയും ഒരുപാട് അര്‍ഥതലങ്ങളിലേക്കാണ് ജെലാന്‍ പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുന്നത്. ഒരു മരണത്തെക്കുറിച്ചുള്ള അന്വേഷണം ജീവിതത്തിന്‍റെ വിലയിരുത്തലായി രൂപാന്തരപ്പെടുകയാണ്.