എം-സോണ്‍ റിലീസ് – 1347
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Andrew Stanton, Angus MacLane |
പരിഭാഷ | വിഷ്ണു പ്രസാദ് |
ജോണർ | അഡ്വെഞ്ചർ, ആനിമേഷന്‍, കോമഡി |
2003 ൽ പുറത്തിറങ്ങിയ പിക്സാർ ആനിമേഷൻ സ്റ്റുഡിയോസിന്റെ
ഫൈൻഡിങ് നീമോ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഫൈൻഡിങ് ഡോറി
ഷോർട്ട്-ടേം മെമ്മറി ലോസ്സ് രോഗമുള്ള ഡോറി എന്ന ബ്ലൂ ടാങ് മീനിന്
പെട്ടെന്ന് തന്റെ മാതാപിതാക്കളെ ഓർമ്മ വരുന്നു. ഉടനെ തന്നെ അവളുടെ സുഹൃത്തുക്കളായ മാർലിനെയും നീമോയെയും പറഞ്ഞ് നിർബന്ധിപ്പിച്ച് മൂവരും ചേർന്ന് കടലിലേയ്ക്ക് യാത്ര തിരിക്കുന്നു.
വഴിയിൽ വെച്ച് ഡോറിയെ കാണാതാകുന്നതോടെ ഡോറിയെ അന്വേഷിച്ച് മാർലിനും നീമോയും പരക്കം പായുകയാണ് പിന്നീടങ്ങോട്ട്.ഡോറിയാണെങ്കിൽ ഓർമ്മ നഷ്ടപ്പെടുന്നതിനു മുൻപ് എങ്ങനെയെങ്കിലും തന്റെ മാതാപിതാക്കളെ കണ്ടുപിടിക്കുക എന്ന ഒറ്റ ലക്ഷ്യത്തിലുമാണ്.
അവതരണത്തിൽ ആദ്യ ഭാഗത്തിലേ പോലെ തന്നെ ഒരു ചെറിയ സീനിൽ പോലും പിന്നോട്ട് പോവാതെ മികച്ച ഒരു ആനിമേഷൻ അനുഭവമായി തന്നെ ചിത്രം മാറുന്നു.കഥയുടെ ഒരു ഭാഗത്ത് ആദ്യ ഭാഗമായ ഫൈൻഡിങ് നീമോയുടെ ചെറിയൊരു ഭാഗം കേറി വരുന്നതെല്ലാം അതിന്റെ രസച്ചരട് പൊട്ടാതെ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. ഡോറിയുടെ കഥാപാത്രത്തിന്റെ സംഭാക്ഷണ രീതിയിൽ പോലും ആദ്യ ഭാഗത്തിൽ നിന്ന് അല്പം കൂടെ വ്യത്യസ്തമായി ഹാസ്യം വന്നിരിക്കുന്നു. എലൻ ഡിജെനറസ് എന്ന ലോകോത്തര ഹാസ്യ താരമാണ് ഡോറിയ്ക്ക് ഡബ്ബിങ് ചെയ്തിരിക്കുന്നത്.