The Age of Shadows
ദി ഏജ് ഓഫ് ഷാഡോസ് (2016)

എംസോൺ റിലീസ് – 1245

Download

3266 Downloads

IMDb

7.1/10

1920കൾ – കൊറിയ ജപ്പാന്റെ അധിനിവേശത്തിൽ ആയിരുന്ന സമയം. വിമത സേന കൊറിയയുടെ സ്വാതന്ത്ര്യത്തിനായി പോരാടുകയാണ്. ഒരിക്കൽ വിമതസേനയിൽ നിന്ന് മറുകണ്ടം ചാടിയ ലീ ജുങ്-ചുൾ ആണ് സിയോളിലെ പുതിയ പോലീസ് ബ്യുറോ മേധാവി. വിമതസേനയിൽ ചാരനായി വേഷം കെട്ടി സംഘത്തെ തകർക്കാൻ ആജ്ഞ ലഭിക്കുന്ന ലീയ്ക്ക് പഴയ ഒരു സുഹൃത്തായ വിമത നേതാവിന്റെ മരണം ആഘാതം ഏൽപ്പിക്കുകയാണ്. പക്ഷെ ഒരിക്കൽ ചതിയിലൂടെ വിമതസേനയിൽ നിന്നും ശത്രുപക്ഷത്തേക്ക് മാറിയ ലീയെ വിമതരും പോലീസും ഒരുപോലെ സംശയിക്കുന്നു. അവസാനം വിമതർക്ക് വേണ്ടി സ്വാതന്ത്ര്യത്തിന് വേണ്ടി ലീ പോരാടുമോ അതോ വീണ്ടും ഒറ്റുകൊടുത്ത് പോലീസിൽ സ്ഥാനക്കയറ്റം നേടാൻ ശ്രമിക്കുമോ എന്നതുപോലുള്ള ചോദ്യങ്ങളിലൂടെയാണ് സംഭവബഹുലമായ കഥ നീങ്ങുന്നത് .
I Saw the Devil, A Bittersweet Life, A Tale of Two Sisters, The Good the Bad the Weird എന്നീ ഗംഭീര ചിത്രങ്ങൾ കാഴ്ച്ചവെച്ച Kim Jee-Woon ആണ് ഇതിന്റെ സംവിധായകൻ. കൊറിയയിലെ പ്രഗത്ഭ നടന്മാരായ Kang-ho Song, Yoo Gong, Byung-Hun Lee എന്നിങ്ങനെ വലിയൊരു താര നിരതന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 2016ൽ ഓസ്കാറിനായി സൗത്ത് കൊറിയയുടെ ഔദ്യോഗിക എൻട്രി ആയിരുന്നു ഈ ചിത്രം.