എം-സോണ്‍ റിലീസ് – 516
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | ഷാൻ മാർക് വാലീ |
പരിഭാഷ | സദാനന്ദൻ കൃഷ്ണൻ |
ജോണർ | ബയോഗ്രഫി, ഡ്രാമ |
Info | A4A2EF0246D9FEB8DE5B8C7BCB99B9E0610737C9 |
Cheryl Strayed എഴുതിയ ‘Wild: From Lost to Found on the Pacific Crest Trail’ എന്ന ഓർമ്മക്കുറിപ്പിനെ ആസ്പദമാക്കി എടുത്ത ചിത്രമാണ് വൈൽഡ് . അമേരിക്കയിലെ സിയെറ നെവേദ, കാസ്കേഡ് മലനിരകളിലൂടെ 4279 കി.മീ നീളുന്ന ഒരു സാഹസിക പദയാത്രയാണ് Pacific Crest Trail. അത്യന്തം കഠിനമായ ഈ യാത്രയിൽ പങ്കെടുത്ത് 1100 മൈൽ (1770 കി.മി) ദൂരം അവർ ഏകയായി താണ്ടി. അവരുടെ ജീവിതാനുഭവമാണ് ഈ ചിത്രം.
റീസ് വിതർസ്പൂൺ, ലോറ ഡേൺ എന്നിവർ മുഖ്യ കഥാപത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് രണ്ടു പേർക്കും ഓസ്കർ നാമനിർദ്ദേശം ലഭിക്കുകയുണ്ടായി.
അമ്മയുടെ മരണം ഷെറിൽ സ്ട്രെയ്ഡിനെ മാനസികമായി തകർത്തു. അവൾ മയക്കുമരുന്നിലും വഴിവിട്ട ബന്ധങ്ങളിലും അഭയം കണ്ടെത്തി. അത് വിവാഹബന്ധത്തിന്റെ തകർച്ചയിലേക്ക് നയിച്ചു. എല്ലാം കൈവിട്ടു പോകുന്ന അവസ്ഥയിൽ അവൾ ഒരു ദൃഢമായ തീരുമാനമെടുത്തു, നഷ്ടമായ ജീവിതം തിരിച്ചു പിടിക്കാൻ. കുത്തഴിഞ്ഞ പഴയ ജീവിതത്തിൽ നിന്ന് ഒരു തിരിച്ചു വരവിനായി അവൾ ഒരു സാഹസിക യാത്രക്കിറങ്ങുന്നു.