എംസോൺ റിലീസ് – 3304
ഭാഷ | കൊറിയൻ |
സംവിധാനം | Ma Dae-Yoon |
പരിഭാഷ | സജിത്ത് ടി. എസ് |
ജോണർ | കോമഡി, ഡ്രാമ, ഫാന്റസി |
ജീവിതത്തിൽ ഒരിക്കൽ തിരഞ്ഞെടുക്കാതിരുന്ന ജീവിതം പിന്നീടൊരിക്കൽ കിട്ടിയാലോ? കോടീശ്വരനും പ്രസിദ്ധ നടനുമായിരുന്ന ഒരാൾക്ക് സാധാരണക്കാരനിലേക്കുള്ള പെട്ടെന്നുള്ള മാറ്റം ഉൾക്കൊള്ളാൻ കഴിയുമോ? അത്തരത്തിൽ Ma Dae-Yoon ന്റെ സംവിധാനത്തിൽ 2023 ൽ പുറത്തിറങ്ങിയ കൊറിയൻ ചിത്രമാണ് സ്വിച്ച്.
ഒരു പ്രസിദ്ധ നടനാണ് Park Kang. പ്രസിദ്ധ നടനാണെങ്കിലും ഡേറ്റിങ് സ്കാൻഡൽ ഉണ്ടാക്കുന്നതിൽ കുറവൊന്നുമില്ല. പണ്ട് ഒരുമിച്ച് നാടകത്തിൽ അഭിനയിച്ചിരുന്ന Jo-Yoon ഇപ്പോൾ Kang ന്റെ മാനേജറാണ്. മികച്ച നടനുള്ള പുരസ്‌കാരം കരസ്ഥമാക്കിയ ക്രിസ്മസ് ഈവ് രാത്രിയിൽ രണ്ടുപേരും ഒരുമിച്ച് ഒരു ബാറിൽ വെള്ളമടിക്കാൻ കേറുന്നു. അവിടെയുള്ള സംസാരത്തിനിടയിൽ Kang ന്റെ Ex-Girlfriend ആയ Soo-Hyon നെപ്പറ്റി പറയുന്നു. അവളെ പിരിഞ്ഞതിലുള്ള വിഷമം അവൻ ഉള്ളിൽ കൊണ്ടുനടക്കുകയാണ്. ബാറിൽ നിന്നിറങ്ങിയ അവൻ വീട്ടിലേക്ക് പോകാനായി ഒരു ടാക്സി വിളിക്കുന്നു. അവനെ കൊണ്ടുപോകാനായി വന്നത് മുകളിൽ ചെറിയ ക്രിസ്മസ് ട്രീ വെച്ച ഒരു ടാക്സിയാണ്. ടാക്സിയിലെ ഡ്രൈവർ Kang നോട് മുമ്പ് തിരഞ്ഞെടുക്കാതിരുന്ന ജീവിതത്തെപ്പറ്റിയും അതിൽ പശ്ചാത്താപമുണ്ടോ എന്നും ചോദിക്കുന്നു. അങ്ങനെ Kang രാവിലെ ഉറക്കമുണരുന്നത് ഒരു ചെറിയ വീട്ടിലാണ്. കൂടെ രണ്ട് കുട്ടികളുമുണ്ട്. ഭാര്യയായി Soo-Hyun ഉം. തുടർന്നുള്ള കാര്യങ്ങൾ കണ്ടുതന്നെ അറിയുക.
കോമഡി-ഫാന്റസി-ഫീൽഗുഡ് പ്രേമികൾക്ക് ആസ്വദിച്ചു കാണാവുന്ന ചിത്രമാണ് സ്വിച്ച്. Kwon Sang-Woo, Oh Jung-Se, Lee Min-Jung എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.