Vigilante Season 1
വിജിലാന്റി സീസൺ 1 (2023)

എംസോൺ റിലീസ് – 3319

Subtitle

10928 Downloads

IMDb

7.7/10

നാഷണൽ പോലീസ് യൂണിവേഴ്സിറ്റിയിലെ സമർത്ഥനായ വിദ്യാർത്ഥിയാണ് കിം ജീയോങ്. എന്നാൽ മറ്റാർക്കും അറിയാത്ത മറ്റൊരു മുഖം കൂടി ഉണ്ടായിരുന്നു അവന്. വാരാന്ത്യങ്ങളിൽ, നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിഞ്ഞുമാറുന്ന തെറ്റുകാരെ ശിക്ഷിക്കുന്ന ഒരു ഡാർക്ക് ഹീറോയുടെ മുഖം. മീഡിയ അവന് വിജിലാൻ്റി എന്ന ഓമനപ്പേര് നൽകി ആഘോഷിക്കുമ്പോൾ നഗരത്തിലെ പോലീസ് സേനയ്ക്കും മറ്റ് ദുഷ്ടന്മാർക്കും ജീയോങ് തലവേദനയും ഭീതിയും സൃഷ്ടിക്കുന്നു. വിജിലാൻ്റി എന്ന ഡാർക്ക് ഹീറോ വേഷത്തിൽ എത്തിയിരിക്കുന്നത് കൊറിയൻ ആരാധകരുടെ പ്രിയതാരമായ നം ജൂ ഹോക്കാണ്. മുൻനിര താരങ്ങളുടെ ശ്രദ്ധേയ പ്രകടനങ്ങളാലും ബിജിഎമ്മിലെ ചടുലത കൊണ്ടും ഡാർക്ക് മൂഡ് നിലനിർത്തുന്ന ത്രില്ലർ സ്വഭാവത്താലും മികച്ച് നിൽക്കുന്ന 8 എപ്പിസോഡുകൾ അടങ്ങിയ ഒരു കൊറിയൻ ഡാർക്ക് ത്രില്ലർ സീരീസ്.