എം-സോണ്‍ റിലീസ് – 1350
ഭാഷ | ഇംഗ്ലീഷ് ,ഇറ്റാലിയന്‍ |
സംവിധാനം | Eric D. Howell |
പരിഭാഷ | ഫയാസ് മുഹമ്മദ് |
ജോണർ | ഡ്രാമ , മിസ്റ്ററി, ത്രില്ലർ |
സിൽവിയോ റാഫോ എഴുതിയ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ആൻഡ്രു ഷാ തിരക്കഥ എഴുതി എറിക് ഡി ഹൊവലിന്റെ സംവിധാനത്തിൽ 2017ൽ പുറത്തിറങ്ങിയ ചിത്രമാണ്”VOICE FROM THE STONE(വോയിസ് ഫ്രം ദി സ്റ്റോൺ)”ഇറ്റലിയിൽ ചിത്രീകരിച്ച ചിത്രത്തിൽ”എമിലിയ ക്ലാർക്”പ്രധാന വേഷത്തിൽ എത്തുന്നു.
രണ്ടാം ലോകമഹായുദ്ധാനന്തര ഇറ്റലിയിൽ, മാൽവിന തന്റെ വസതിയിൽ മരണക്കിടക്കയിലാണ്. അവളുടെ കൗമാരക്കാരനായ മകൻ ജേക്കബിനോട് മറ്റൊരു സ്ത്രീ വരും, അവനെ സ്നേഹിക്കുന്ന ഒരു സ്ത്രീ, അവൻ സംസാരിക്കുന്ന അടുത്ത വാക്കുകൾ മാൽവിനയെ അവനിലേക്ക് തിരികെ വിളിക്കുമെന്ന് അവൾ പറയുന്നു.
ഏഴുമാസത്തിനുശേഷം കുട്ടികളുടെ പരിചരണത്തിൽ വിദഗ്ധനായ ഒരു ബ്രിട്ടീഷ് നഴ്സ് വെറേന എത്തിച്ചേരുന്നു. അമ്മ മരിച്ചതിനുശേഷം ജേക്കബ് സംസാരിച്ചിട്ടില്ല, ജേക്കബിന്റെ പിതാവായ “ക്ലോസ്” റിക്രൂട്ട് ചെയ്ത ഏറ്റവും പുതിയ ഇംഗ്ലീഷ് സംസാരിക്കുന്ന (മാൽവിനയുടെ ആഗ്രഹപ്രകാരം) നഴ്‌സാണ് വെറേന. എസ്റ്റേറ്റ് കീപ്പർ അലസ്സിയോയെയും ലിലിയയെയും വെറീന കണ്ടുമുട്ടുന്നു. ഒരു പാവം പയ്യനാണെങ്കിലും എന്തൊക്കെയോ ഉള്ളിലൊതുക്കി രഹസ്യങ്ങൾ ഒരുപാടുള്ള ആളാണ് ജേക്കബ്.
അങ്ങനെ വെറേനയുടെ ജീവിതത്തെ തന്നെ മാറ്റി മരിക്കുന്ന സംഭവ വികാസങ്ങളാണ് തുടർന്ന് ചിത്രത്തിൽ പറയുന്നത്.മികച്ച ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും ചിത്രത്തിന് മാറ്റ് കൂട്ടുന്നു.