My Name is Khan
മൈ നെയിം ഈസ് ഖാന്‍ (2010)

എംസോൺ റിലീസ് – 525

ഭാഷ:
സംവിധാനം: Karan Johar
പരിഭാഷ: ജംഷീദ് ആലങ്ങാടൻ
ജോണർ: ഡ്രാമ

കരൺ ജോഹർ സം‌വിധാനം ചെയ്ത് 2010 ഫെബ്രുവരി 12-ന്‌ പുറത്തിറങ്ങിയ ഒരു ബോളിവുഡ് ചലച്ചിത്രമാണ്‌ മൈ നെയിം ഈസ് ഖാന്‍ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ഷാരൂഖ് ഖാനും, കാജോളുമാണ്‌. ചിത്രത്തിന്റെ തിരക്കഥ ഷിബാനി ബാത്തിജയും, നിർമ്മാണം ഹീരൂ യാഷ് ജോഹാറും, ഗൗരി ഖാനും നിർ‌വ്വഹിച്ചിരിക്കുന്നു. ഈ ചലച്ചിത്രത്തിന്റെ വിതരണം ഫോക്സ് സ്റ്റാർ എന്റർടൈൻമെന്റാണ്‌ നിർ‌വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം രവി. കെ. ചന്ദ്രനും, സംഗീതം ശങ്കർ മഹാദേവൻ, എഹ്സാൻ നൂറാനി, ലോയ് മെൻഡ്‌ൺസ എന്നിവർ ചേർന്നും നിർ‌വ്വഹിച്ചിരിക്കുന്നു. നൃത്ത സം‌വിധാനം ഫാറാ ഖാനും, ഗാനരചന നിരഞ്ജൻ അയ്യങ്കാറുമാണ്‌ നിർ‌വ്വഹിച്ചിരിക്കുന്നത്. വിഷ്വൽ എഫക്ട്സ് ചെയ്തിരിക്കുന്നത് റെഡ് ചില്ലീസ് വി.എഫ്.എക്സ്. ആണ്‌. മൈ നെയിം ഈസ് ഖാന്റെ ആദ്യ പ്രദർശനം അബുദാബിയിൽ 2010 ഫെബ്രുവരി 10-ന്‌ നടക്കുകയുണ്ടായി. ആഗോള വ്യാപകമായി ഈ ചിത്രം 2010 ഫെബ്രുവരി 12-ന്‌ പുറത്തിറങ്ങി. അറുപതാമത് ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചിത്രമായി ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഈ ചിത്രം പുറത്തിറങ്ങുന്നതിനു മുൻപു തന്നെ വിമാനത്താവള സുരക്ഷാ പരിശോധനയിലും, ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.