എംസോൺ റിലീസ് – 3337
ഭാഷ | അറബിക് |
സംവിധാനം | Amjad Al Rasheed |
പരിഭാഷ | ഡോ. ജമാൽ |
ജോണർ | ഡ്രാമ |
ഭർത്താവിന്റെ അപ്രതീക്ഷിതമായ മരണത്തിൽ പകച്ചു പോയ ഒരു മുസ്ലിം സ്ത്രീക്ക്, ഒരു ആൺകുട്ടിയില്ലാത്തതിന്റെ പേരിൽ തന്റെ ഫ്ലാറ്റുൾപ്പെടെയുള്ള സ്വത്തുക്കളുടെ നല്ലൊരു ഭാഗം ഭർത്താവിന്റെ സഹോദരന്റെ കൈയിൽ അകപ്പെടുമെന്ന യാഥാർഥ്യം അതിലേറെ വലിയ ആഘാതമാവുന്നു.
സ്വത്ത് കൈയടക്കാൻ സഹോദരനും അത് പിടിവിട്ടു പോകാതിരിക്കാൻ ആ യുവതിയും ശ്രമിക്കുന്നതാണ് കഥ. മുസ്ലിം വ്യക്തി നിയമങ്ങളെ അതി നിശിതമായി വിമർശിക്കുന്ന ഈ ജോർദാനി സിനിമ, ഒരു മുസ്ലിം രാജ്യമായിട്ട് പോലും എന്തെങ്കിലും തരത്തിലുള്ള എതിർപ്പുകൾ നേരിട്ടതായി അറിവില്ല.
വളരെ പിരിമുറുക്കമേറിയ മൂഡിലാണ് സിനിമ മുന്നോട്ട് നീങ്ങുന്നത്. മൗന ഹവ എന്ന പലസ്തീനി നടിയുടെത് മാത്രമാണ് ഈ സിനിമ എന്ന് പറയേണ്ടി വരും. അത്രയും ഗംഭീരമാണ് അവരുടെ അഭിനയം. തീർത്തും നിസ്സഹായയായ ഒരാളിൽ നിന്ന് നിശ്ചയദാർഢ്യത്തോടെ പിടിച്ചു നിൽക്കാൻ തീരുമാനിക്കുന്ന ഒരാളിലേക്കുള്ള അവരുടെ പകർന്നാട്ടം ഗംഭീരം. വളരെ കൈയടക്കത്തോടെ, ഗംഭീരമായ രീതിയിലാണ് സംവിധായകൻ അത് അവതരിപ്പിച്ചിട്ടുള്ളത്.
2023 IFFK യിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു. 96 ത് അകാദമി അവാർഡിന് ജോർദാന്റെ ഒഫീഷ്യൽ സബ്‌മിഷൻ കൂടിയാണ് ഈ ചിത്രം.