എംസോൺ റിലീസ് – 3356
ക്ലാസിക് ജൂൺ 2024 – 01
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Alfred Hitchcock |
പരിഭാഷ | പ്രശോഭ് പി.സി |
ജോണർ | ഡ്രാമ, മിസ്റ്ററി, റൊമാൻസ് |
സസ്പെൻസ് ത്രില്ലറുകളുടെ രാജാവ് ആൽഫ്രഡ് ഹിച്ച്കോക്കിന്റെ വിഖ്യാതമായ സിനിമകളിലൊന്ന്. 1938ൽ ഇറങ്ങിയ നോവലിനെ അടിസ്ഥാനമാക്കി നിർമിച്ച ‘റെബേക്ക‘ ആ വർഷത്തെ മികച്ച ചിത്രത്തിനുള്ള ഓസ്കാർ അവാർഡ് നേടി.
സമ്പന്നയായ ഒരു മധ്യവയസ്കയുടെ സഹായിയായി ജോലി ചെയ്യുകയാണ് സിനിമയിലെ നായികയായ യുവതി. യജമാനത്തിയോടൊപ്പമുള്ള യാത്രയ്ക്കിടെ അവൾ അതിസമ്പന്നനായ മാക്സിം ഡു വിന്ററെ കണ്ടുമുട്ടുന്നു. ഭാര്യയായ റെബേക്ക മരിച്ചതിനു ശേഷം അയാൾ ഒറ്റപ്പെട്ട ജീവിതത്തിലാണ്. നായികയും മാക്സിമും പ്രണയത്തിലാകുന്നു, വിവാഹം കഴിക്കുന്നു. ആ വിവാഹബന്ധം അവളെ എത്തിച്ചത് ഭർത്താവിന്റെ സ്വപ്നസമാനമായ സൗധത്തിലേക്കാണ്. കണ്ണെത്താത്ത ദൂരത്തിലുള്ള എസ്റ്റേറ്റിന്റെ നടുവിലുള്ള സൗധം അവളെ അമ്പരിപ്പിച്ചു. എന്നാൽ അവളെ ശരിക്കും പ്രയാസപ്പെടുത്തിയത് മറ്റാരുമല്ല- റെബേക്കയായിരുന്നു.