…And Justice for All
...ആൻഡ് ജസ്റ്റിസ് ഫോർ ഓൾ (1979)

എംസോൺ റിലീസ് – 3366

IMDb

7.4/10

കള്ളക്കേസ് ചുമത്തപ്പെട്ട് അറസ്റ്റിലായി ജയിലിൽ കഴിയുന്ന മക്കല്ലോ എന്ന ചെറുപ്പക്കാരനെ പുറത്തിറക്കാനുള്ള പരിശ്രമത്തിലാണ് യുവ അഭിഭാഷകനായ ആർതർ കിർക്ക്ലന്റ്. തെളിവുകൾ അനുകൂലമാണെങ്കിലും സാങ്കേതികത ഉയർത്തിക്കാട്ടി ജഡ്ജി മക്കല്ലോയുടെ റിലീസ് തടയുന്നത് ആർതറിനെ വലിയ നിരാശയിലാക്കുന്നു.

നീതിയുടെ പക്ഷത്ത് ഉറച്ചുനിൽക്കണമെന്ന ആർതറിന്റെ പിടിവാശി പലപ്പോഴും അഭിഭാഷകരുടെ എത്തിക്സ് ലംഘിക്കാനും അയാളെ പ്രേരിപ്പിക്കുന്നു. അതിനിടെ, ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലയന്റ് ആർതറിന്റെ സഹായം തേടി വരികയാണ്. കേസ് ഏറ്റെടുക്കാനും ഏറ്റെടുക്കാതിരിക്കാനും വയ്യാത്ത സാഹചര്യം. നിർണായകമായ ചില തീരുമാനങ്ങൾ അയാൾക്ക് എടുത്തേ മതിയാകുമായിരുന്നുള്ളൂ.

വിഖ്യാത നടൻ ആൽ പച്ചിനോയുടെ ഗംഭീര പ്രകടനം കൊണ്ട് ശ്രദ്ധേയമായ ചിത്രം അമേരിക്കൻ നീതിന്യായ വ്യവസ്ഥയുടെ പോരായ്മകൾ തുറന്നുകാണിക്കുന്നതാണ്.