എം-സോണ്‍ റിലീസ് – 713
ഭാഷ | ഫിന്നിഷ് |
സംവിധാനം | Aki Kaurismäki |
പരിഭാഷ | കെ എം മോഹനൻ |
ജോണർ | Comedy, Drama |
ബർലിൻ ഫെസ്റ്റിവലിൽ മത്സരവിഭാഗത്തിൽ ഉൾപ്പെട്ടതും, നിരവധി അന്താരാഷട്രമത്സരങ്ങളിൽ
ഇടം നേടുകയും ചെയ്ത സിനിമയാണ് ദി അദർ സൈഡ് ഓഫ് ഹോപ്. അകി കൌരിസ്മാക്കിയുടെ
തനതു ശൈലി കാണാനുള്ള ആകാംക്ഷയായിരിക്കാം ആദ്ധേഹത്തിന്‍റെ
ലോകമെമ്പാടുമുള്ള പ്രേക്ഷകരെ സിനിമാ കൊട്ടകയിലേക്കെത്തിച്ചത്.
അകി കൌരിസ്മാക്കി ലേബൽ സിനിമാസ്വാദകർ പണ്ടേ തിരിച്ചറിഞ്ഞതാണ്.
അറബ് ലോകം കടന്നുപൊയ്‍ക്കൊണ്ടിരിക്കുന്ന തീവ്രവാദത്താൽ തകർന്നടിഞ്ഞ അവിടുത്തെ
സാധാരണ മനുഷ്യരുടെ തീക്ഷണമായ ജീവിതമാണ് സിനിമയുടെ ഇതിവൃത്തത്തിൽ പ്രധാനമായും
കാണുകയെങ്കിലും ഫിൻലന്‍റിലെ വർത്തമാനജീവിതവും യാഥാർത്ഥ്യത്തോടെ അനാവരണം
ചെയ്യപ്പെടുന്നുണ്ട്. പ്രേക്ഷകനെ അലോസരപ്പെടുത്തുന്ന മാനുഷിക ബന്ധത്തിന്‍റെ
മുല്യഛ്യുതിക്ക് അടിവരയിടാനുള്ള ജോലി നമ്മെ ഏൽപ്പിക്കുന്നതാണോ ഈ സിനിമ എന്ന തോന്നലും
തള്ളിക്കളയാനാവില്ല. ഒരു പക്ഷെ ഇതിനൊക്കെ അപ്പുറത്താണ് സിനിമ സംവദിക്കുന്നതെന്ന്
ബോധ്യപ്പെടുത്തുന്നുമുണ്ട്.