Yojimbo
യോജിംബോ (1961)

എംസോൺ റിലീസ് – 716

Download

867 Downloads

IMDb

8.2/10

Movie

N/A

അകിര കുറോസാവ സംവിധാനം ചെയ്ത് 1961-ൽ പുറത്തിറങ്ങിയ ചിത്രമാണ് യോജിംബോ . ഇതിൽ തോഷിറോ മിഫ്യൂണെ ഒരു യജമാനനില്ലാത്ത പോരാളിയായാണ് (റോണിൻ) അഭിനയിക്കുന്നത്. പരസ്പരം മത്സരിക്കുന്ന രണ്ട് കുറ്റവാളി നേതാക്കൾ ഒരു പട്ടണം നിയന്ത്രിക്കാനായി മത്സരിക്കുന്നതിനിടയിലേയ്ക്കാൺ ഇദ്ദേഹം വന്നുചേരുന്നത്. രണ്ട് നേതാക്കളും ഈ റോണിനെ തങ്ങളുടെ അംഗരക്ഷകനായി നിയോഗിക്കാൻ ശ്രമിക്കുന്നു.

യോജിം‌ബോയുടെ വൻ വിജയം കാരണം കുറോസാവയുടെ അടുത്ത ചലച്ചിത്രമായ സൻജുറോയുടെ (1962) കഥയിൽ മാറ്റങ്ങൾ വരുത്തി റോണിന്റെ കഥാപാത്രത്തെ ഉൾപ്പെടുത്തി. രണ്ട് ചലച്ചിത്രങ്ങളിലും മോൺ എന്ന മുദ്രയുള്ള കടുത്ത നിറത്തിലുള്ള കീറ കിമോണോയാണ് റോണിൻ ധരിക്കുന്നത്.

1860 കളിൽ ടോകുഗാവ ഷോഗണേറ്റിന്റെ അവസാന വർഷങ്ങളിൽ ഒരു റോണിൻ (യജമാനനില്ലാത്ത സമുറായി) ജപ്പാനിലൂടെ അലഞ്ഞുനടക്കുകയാണ്. ഒരു സ്ഥലത്തുവച്ച് പ്രായമായ ഒരു ഭാര്യയും ഭർത്താവും തങ്ങളുടെ മകൻ രണ്ട് ഗാങ്ങുകൾ തമ്മിൽ യുദ്ധം നടക്കുന്ന ഒരു ടൗണിലേയ്ക്ക് ഒളിച്ചോടിയ കാര്യം സംസാരിക്കുന്നത് ഇദ്ദേഹം കേൾക്കുന്നു. റോണിൻ ആ നഗരത്തിലേയ്ക്ക് പോകുന്നു. അവിടത്തുകാർ ഇദ്ദേഹത്തോട് സ്ഥലം വിട്ടുപോകാൻ ആവശ്യപ്പെടുന്നു.

ദുർബലരായ കക്ഷിയായ സൈബേയിയോട് തന്നെ അവരുടെ ഭാഗത്ത് നിയമിക്കാൻ ഇദ്ദേഹം പ്രേരിപ്പിക്കുന്നു. ഉഷിറ്റോരയുടെ മൂന്നുപേരെ കൊന്നുകൊണ്ടാണ് ഇദ്ദേഹം തന്റെ കഴിവ് തെളിയിക്കുന്നത്. സൈബേയി ഉഷിടോറയോട് യുദ്ധം ചെയ്യാൻ തീരുമാനിക്കുന്നു. തുടര്‍ന്ന് കാണുക .