എം-സോണ്‍ റിലീസ് – 719
അകിര കുറൊസാവ മൂവി ഫെസ്റ്റ് – 4
ഭാഷ | ജാപ്പനീസ് |
സംവിധാനം | അകിര കുറൊസാവ |
പരിഭാഷ | ശ്രീധർ |
ജോണർ | Adventure, Drama |
ടോഹോസ്കോപ്പ് എന്ന വലിയ സ്ക്രീനിൽ റിലീസ് ചെയ്ത ആദ്യ കുറസോവ ചിത്രമാണിത്. ഈ ഫോർമാറ്റാണ് ഇദ്ദേഹം അടുത്ത പത്ത് വർഷത്തേയ്ക്ക് ഉപയോഗിച്ചത്. ദിശ മനസ്സിലാക്കാൻ സാധിക്കുന്ന പെർസ്പെക്റ്റ എന്ന ശബ്ദസംവിധാനവുമായാണ് ഈ ചിത്രം ആദ്യം റിലീസ് ചെയ്തത്. ക്രൈറ്റീരിയൺ ഡിവിഡിയിൽ ഈ സംവിധാനം പുനരാവിഷ്കരിച്ചിട്ടുണ്ട്.1961-ൽ യോജിംബോ റിലീസ് ചെയ്യുന്നതുവരെ ഈ ചിത്രമായിരുന്നു കുറസോവയുടെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയം.
1987-ൽ എഹ്രൻസ്റ്റൈൻ ഏറ്റവും മഹത്തായ സാഹസിക ആക്ഷൻ ചിത്രങ്ങളിലൊന്നാണിത് എന്ന് അഭിപ്രായപ്പെട്ടിരുന്നു. വളരെ വേഗത്തിൽ നീങ്ങുന്നതും ബുദ്ധി ഉപയോഗിച്ചിട്ടുള്ളതും ഒരു ദൃശ്യവിസ്മയവുമായ ” സമുറായി ചിത്രമാണ്” ഇതെന്ന് അഭിപ്രായപ്പെട്ടിരുന്നു.ജോർജ്ജ് ലൂക്കാസ് ദ ഹിഡൺ ഫോർട്രസ് എന്ന ചിത്രത്തിന് തന്റെ സ്റ്റാർ വാർസ് എന്ന ചിത്രത്തിൽ വലിയ സ്വാധീനമുണ്ട് എന്ന് പറഞ്ഞിരുന്നു.
ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ സംവിധായകനുള്ള സിൽവർ ബെയർ പുരസ്കാരം ലഭിച്ചട്ടുണ്ട് .