എംസോൺ റിലീസ് – 48
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Francis Ford Coppola |
പരിഭാഷ | ഗിരി പി. എസ്. |
ജോണർ | ഡ്രാമ, ക്രൈം |
1972-യിൽ പുറത്തിറങ്ങി വിശ്വവിജയം നേടിയ വിഖ്യാത ചിത്രമായ ദ ഗോഡ്ഫാദറിന്റെ രണ്ടാം ഭാഗമായി 1974 റിലീസ് ചെയ്ത ചിത്രമാണ് “ദ ഗോഡ്ഫാദർ ഭാഗം 2”
ആദ്യ ഭാഗത്തിലെന്ന പോലെ മികച്ചൊരു ക്രൈം ഡ്രാമയാണ് അണിയറപ്രവർത്തകർ രണ്ടാം ഭാഗത്തിലും ഒരുക്കിയിരിക്കുന്നത്. വീറ്റോ കോർലിയോണെന്ന ഒരു ഇറ്റാലിയൻ സാധാരണ കുടിയേറ്റക്കാരൻ എങ്ങനെ അമേരിക്കയിലെ ഒരു വലിയ കുടുംബത്തിന്റെ ഗോഡ് ഫാദറെയെന്നും, ആദ്യ ഭാഗം അവസാനിച്ചിടത്ത് നിന്ന് അദ്ദേഹത്തിന്റെ മരണ ശേഷം ഇളയ മകനായ മൈക്കിൾ കോർലിയോൺ എങ്ങനെ അധികാരം കൈയാളുന്നു എന്നതും ഈ ചിത്രത്തിൽ സമാന്തര ആഖ്യാനങ്ങളിലൂടെ ഭംഗിയായി പ്രതിപാദിക്കുന്നു. ഗോഡ് ഫാദറിലേക്കുള്ള യാത്രയിൽ വീറ്റോ കടന്നുവന്ന കുറ്റകൃത്യങ്ങളുടെ ചരിത്രം പറയുന്നതിനൊപ്പം മകൻ മൈക്കിൾ ചെയ്ത കുറ്റകൃത്യങ്ങളെ നിയമപരമായി അതിജീവിക്കുന്നതും ഗോഡ്ഫാദർ മരിച്ച ശേഷമുള്ള കോർലിയോൺ ഫാമിലിയുടെ അവസ്ഥയുമൊക്കെയാണ് ഗോഡ് ഫാദർ ഭാഗം രണ്ട് പറയുന്നത്.