എം-സോണ്‍ റിലീസ് – 403
ഭാഷ | ഹിന്ദി |
സംവിധാനം | Shyam Benegal |
പരിഭാഷ | ജയേഷ് .കെ.പി |
ജോണർ | ഡ്രാമ, റൊമാൻസ് |
ശ്യാം ബെനഗലിന്റെ ആദ്യ ചിത്രമാണ് അങ്കൂർ. പ്രശസ്ത നടിയായ ശബാന ആസ്മിയുടെയും പ്രശസ്ത നടനായ അനന്തനാഗിന്റെയും പ്രഥമ ചിത്രം. പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സ്വർണ്ണമെഡലോടെ അഭിനയ പഠനം പൂർത്തിയാക്കിയ ശബാനാ ആസ്മി ശ്യാം ബെനഗലിന്റെ കണ്ടെത്തലായിരുന്നു. ഏറ്റവും നല്ല ഹിന്ദി ചിത്രത്തിനുള്ള 1973 ദേശിയ അവാർഡ് അങ്കൂറിനു ലഭിച്ചു. ബർലിൻ ചലച്ചിത്രോത്സവത്തിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക ചിത്രമായിരുന്നു ഇത്. മികച്ച വിദേശചിത്രത്തിനുള്ള ഓസ്കാർ നോമിനേഷനും അങ്കൂറിനു ലഭിച്ചിരുന്നു.
ഫ്യൂഡൽ വ്യവസ്തിതി നിലനിന്നിരുന്ന ആന്ധ്രപ്രദേശിലെ ഒരു ഗ്രാമത്തിൽ ദലിത് വിഭാഗത്തിലുള്ള തൊഴിലാളികൾക്ക് അനുഭവിക്കേണ്ടി വന്ന കൊടുപീഡനത്തിന്റെ കഥയാണിത്. സാമൂഹ്യ കാഴ്ചപ്പാടിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളെക്കുറിച്ചും ചിത്രം സൂചിപ്പിക്കുന്നു. കർഷകസമരത്തിന്റെ ഭാഗമായുദിച്ച തൊഴിലാളി മുന്നേറ്റം ചിത്രത്തിലെ പ്രധാനപ്പെട്ട സംഭവമാണ്. പീഡനത്തിന്റെ നുകത്തിൽ നിന്നും സാധാരണ ജനങ്ങൾ ഉയർത്തേഴുന്നേല്ക്കുന്നതിന്റെ സന്ദേശമാണ് അങ്കൂർ.