എംസോൺ റിലീസ് – 3424
ഭാഷ | N/A |
സംവിധാനം | Pablo Berger |
പരിഭാഷ | വിഷ്‌ണു പ്രസാദ് |
ജോണർ | അനിമേഷന്‍, കോമഡി, ഡ്രാമ |
ന്യൂയോർക്കിലെ ഒരു ഏകാകിയായ നായയുടെയും അതിന്റെ ചങ്ങാതിയായ റോബോട്ടിന്റെയും കഥ പറയുന്ന സിനിമയാണ് “റോബോട്ട് ഡ്രീംസ്“.
തന്റെ ഏകാന്തത അകറ്റാനായി ഒരു റോബോട്ടിനെ നിർമ്മിക്കുകയാണ് ‘ഡോഗ്’ എന്ന ഒരു നായ. വൈകാതെ അവരിൽ ഒരു ഇണപിരിയാ സൗഹൃദം ഉടലെടുക്കുന്നു. ഒരുനാൾ അവരൊരു ബീച്ച് സന്ദർശനത്തിനിടെ റോബോട്ട് പ്രവർത്തനാരഹിതമാകുന്നതോടെ ഇരുവരുടെയും സൗഹൃദം തുലാസിലായി.
ഡോഗ് തന്റെ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, റോബോട്ട് ആവട്ടെ ആ കടൽത്തീരത്ത് നാളുകളോളം ഒറ്റപ്പെട്ടു പോകുകയും ചെയ്യുന്നു. പിന്നീട് അവർക്ക് സംഭവിക്കുന്ന കാര്യങ്ങളാണ് ബാക്കി കഥ.
സംവിധായകൻ പാബ്ലോ ബെർഹേ സൗഹൃദം, ഏകാന്തത, പ്രതീക്ഷ, സ്വപ്നങ്ങൾ എന്നീ സങ്കീർണ്ണമായ വികാരങ്ങൾ കൈകാര്യം ചെയ്യുന്ന ഈ സിനിമ കാഴ്ചക്കാർക്ക് പുതിയൊരു അനുഭവം സമ്മാനിക്കും.