എം-സോണ്‍ റിലീസ് – 535
ഭാഷ | പോളിഷ് |
സംവിധാനം | ആഗ്നിയാസ്ക ഹോളണ്ട് |
പരിഭാഷ | ജിജോ മാത്യൂ |
ജോണർ | ഡ്രാമ, വാർ |
യഥാര്‍ഥ കഥയെ ആസ്പദമാക്കി ഡേവിഡ് എഫ് ഷാമൂണ്‍ ന്‍റെ രചനയില്‍ ആഗ്നിയാസ്ക ഹോളണ്ട് (Agnieszka Holland)ന്‍റെ സംവിധാനത്തില്‍ 2011ല്‍ പുറത്തിറങ്ങിയ ഡ്രാമ വാര്‍ വിഭാഗത്തില്‍ പ്പെടുന്ന
സിനിമയാണ്ഇത്.രണ്ടാംലോകമഹായുദ്ധകാലത്തെ ഗെട്ടോ കുടിയൊഴിപ്പിക്കല്‍ സമയത്ത് നാസികള്‍ ജൂതന്മാരെ കൂട്ടത്തോടെ കൊന്നൊടുക്കുമ്പോള്‍ എല്ലാം വിട്ടെറിഞ്ഞ് സ്വന്തം ജീവനുവേണ്ടി ഒരു നിവര്‍ത്തിയുമില്ലാതെ ഭൂഗര്‍ഭ മാലിന്യ പൈപ്പില്‍ അഭയം തേടുന്ന ഒരു കൂട്ടം ജൂതന്മാരെ സ്വാര്‍ഥ ലാഭത്തിനാണെങ്കില്‍ പോലും തന്‍റെ സ്വന്തം ജീവിതം പണയം വെച്ച് പതിനാല് മാസത്തോളം സംരക്ഷിക്കുന്ന അതിന്‍റെ ജോലിക്കാരനായ ലിയോപോള്‍ട് സോഹ(Leopold Socha)എന്ന പോളണ്ട്കാരന്റെയും അതിനിടക്ക് അവര് നേരിടുന്ന വെല്ലുവിളികളുടെയും കഥയാണ് ഇത്.
നാസികള്‍ക്ക് ജൂതന്മാരോടും മറ്റും ഉള്ള വെറുപ്പും അവരെ വളരെ നിസ്സാരമായി കൊന്നുതള്ളുന്ന കാഴ്ചയും ഒരു പരിധിവരെ ഇതില്‍ കാണാന്‍ പറ്റും.