എം-സോണ്‍ റിലീസ് – 924
പെൺസിനിമകൾ – 02
ഭാഷ | ഫ്രഞ്ച് |
സംവിധാനം | Luc Besson |
പരിഭാഷ | നിഖിൽ വിജയരാജൻ |
ജോണർ | ആക്ഷൻ, ത്രില്ലർ |
മയക്കു മരുന്നിനു അടിമകൾ അയ നാല് സുഹൃത്തുക്കൾ ചേർന്ന് ഒരു മെഡിക്കൽ സ്റ്റോർ കൊള്ളയടിക്കാൻ പദ്ധതിയിടുന്നു. മെഡിക്കൽ സ്റ്റോർ കൂട്ടത്തിൽ ഒരാളുടെ അച്ഛൻ തന്നെ നടത്തുന്നതാണ്. അവിടെനിന്നും ലഹരിയുള്ള മരുന്നുകൾ മോഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യം. എന്നാൽ മോഷണ ശ്രമത്തിനിടെ ശബ്ദം കേട്ട് അച്ഛൻ ഉണർന്ന് കള്ളന്മാരെ പിടിക്കാൻ തീരുമാനിക്കുന്നതോടെ ശ്രമം പാളുന്നു. സ്ഥലത്തേക്ക് പോലീസ് കൂടി എത്തുന്നതോടെ മോഷണം വെടിവയ്പ്പിലും കൊലയിലും എത്തിച്ചേരുന്നു. അവിടെ നിന്നും ജീവനോടെ അവശേഷിച്ച മോഷ്ടാക്കളിൽ ഒരാളായ നിഖിത ജീവപര്യന്തം ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെടുന്നു. എന്നാൽ ജീവപര്യന്തം ജയിൽ ശിക്ഷയ്ക്ക് പകരം വിഷം കുത്തി വെച്ചുള്ള വധശിക്ഷയാണ് അവളെ ജയിലിൽ കാത്തിരുന്നത്. എന്നാൽ അതൊരു മറ മാത്രമായിരുന്നു. അവിടെനിന്നും നിഖിതയുടെ ജീവിതത്തിൽ സംഭവിക്കുന്ന അസാധാരണമായ സംഭവങ്ങളും അതിനോട് പൊരുത്തപ്പെടാൻ ഉള്ള നിഖിതയുടെ ശ്രമവുമാണ് ഈ സിനിമയുടെ ഇതിവൃത്തം.
Luc Besson തിരക്കഥയും സംവിധാനവും നിർവഹിച്ചു 1990 ൽ ഫ്രഞ്ച് ഭാഷയിൽ ഇറങ്ങിയ ഒരു മിസ്റ്ററി /ഡ്രാമ /ത്രില്ലർ ആണ് ഈ ചിത്രം. Anne Parillaud നിഖിത ആയി അഭിനയിക്കുന്നു. 1997 ൽ ഇതേ പേരിലും 2010 ൽ നിഖിത എന്ന പേരിലും ഈ സിനിമയെ ആസ്പദമാക്കി സീരീസുകൾ വന്നിട്ടുണ്ട്. മറ്റു ചില adaptations ഉം റീമേക്കുകളും കൂടി ഈ ചിത്രത്തിന് ഉണ്ടായിട്ടുണ്ട്.