Mimosas
മിമോസാസ് (2016)

എംസോൺ റിലീസ് – 3454

Download

1298 Downloads

IMDb

6.2/10

ഒലിവര്‍ ലാഷെയും സാൻ്റിയാഗോ ഫിളോലും(Santiago Fillol) ചേര്‍ന്ന് രചന നിര്‍വഹിച്ച് ഒലിവര്‍ ലാഷെ (Oliver Laxe) സംവിധാനം ചെയ്ത് 2016ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മിമോസാസ്.

മരണാസന്നനായ ഷെയ്ഖിൻ്റെ ആഗ്രഹമാണ് സിജിൽമാസയിൽ അടക്കം ചെയ്യണമെന്നത്. ഇതിനായി അദ്ദേഹത്തിൻ്റെ ഭാര്യ ഒരു സംഘം ആളുകളെ നിയമിക്കുന്നു. അവരുമായി സിജിൽമാസയിലേക്ക് പുറപ്പെടുന്നു. യാത്രാമദ്ധ്യേ  ഷെയ്ഖ് മരണപ്പെടുന്നു. ദൗത്യത്തിൽ നിന്ന് സംഘം പിന്മാറുന്നു. എന്നൽ ഈ ദൗത്യം കള്ളന്മാരായ അഹ്മെദും സയിദും ഏറ്റെടുക്കുന്നു. മറ്റൊരു സ്ഥലത്ത് ലോകത്തിൻ്റെയും ലോക സൃഷ്ടിയുടെയും കഥ പറയുന്ന ശകിബിനെ ഈ ദൗത്യം പൂർത്തീകരിക്കുന്നുണ്ടോ എന്ന് നോക്കുവാൻ ഏൽപ്പിക്കുന്നു.

2016ലെ കാന്‍ ഫിലിം ഫെസ്റ്റിവലിലെ നെസ്പ്രെസ്സോ ഗ്രാന്‍ഡ് പ്രൈസ് ഈ ചിത്രത്തിന് ലഭിച്ചു.
2017ലെ ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഈ ചിത്രം ലോക-സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു.