എം-സോണ്‍ റിലീസ് – 541
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | ഡാനി കാനന്‍ |
പരിഭാഷ | സാബി |
ജോണർ | ഡ്രാമ, റൊമാൻസ്, സ്പോർട്സ് |
ടച്സ്റ്റോൺപിക്‌ചേഴ്‌സിന്റെ ബാനറിൽ ഡാനി കന്നോൺ സംവിധാനം ചെയ്തു 2006 ൽ പുറത്തിറങ്ങിയ ,ബ്രിടീഷ് മൂവിയാണ് ഗോൾ !.കായിക സിനിമ ലോകത്തെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി പരിഗണിക്കപ്പെടുന്ന ഗോൾ , ഒരു ദരിദ്ര യുവാവിന്‍റെ ഫുട്‌ബോൾ കരിയർ സ്വപ്ന സാക്ഷാത്കരത്തിന്‍റെ കഥ പറയുന്നു.
മെക്‌സിക്കോയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറുന്ന കുടുംബത്തിലെ സാന്റിയാഗോ എന്ന യുവാവാണ് കഥയുടെ കേന്ദ്രകഥാപാത്രം.ഫുട്‌ബോളിനെ ജീവന് തുല്ല്യം സ്നേഹിക്കുന്ന സാന്റിയഗോ അമേരിക്കയിൽ കഷ്ടപ്പെടുന്നതിനടയിൽ നടക്കുന്ന സംഭവങ്ങൾ അവന്‍റെ ജീവിതത്തിൽ ഉണ്ടാക്കുന്ന വഴിതിരിവുകളാണ് സിനിമയെ മുന്നോട്ട് കൊണ്ട് പോകുന്നത്.
യാദൃശ്ചികമായി ഇംഗ്ളണ്ടിലേ ന്യൂകാസിൽ ക്ലബ്ബിലേക്ക് സെലക്ഷൻ ലഭിക്കുന്നത് മുതൽ
ക്ലബ്ബിന്‍റെ എക്കാലത്തെയും മികച്ച പ്ലേയറായി സാന്റിയാഗോ മാറുന്നത് വരെയുള്ള സംഭവ വികാസങ്ങളാണ് പിന്നീട് കഥയുടെ ഇതിവൃത്തം.സാന്റിയാഗോ ആയി വേഷമിട്ട കുനോ ബക്കർന്‍റെ അഭിനയ മികവ് സിനിമയുടെ പൂർണ്ണതയിൽ വലിയ പങ്ക് വഹിക്കുന്നു.
ഫിഫയുടെ പൂർണ്ണ സഹകരണത്തോടെ നിർമ്മിച്ച ഈ സിനിമയിൽ ,ന്യൂകാസിൽ,ലിവർപൂൾ,ചെൽസി തുടങ്ങിയ റിയൽ ക്ലബുകളും ,
സിദാൻ ,ജെറാർഡ് ,ബെക്കാം ,റൗൾ ,ഷിയറെർ തുടങ്ങിയ ഇതിഹാസ താരങ്ങളും അണിനിരക്കുന്നു.
കായികസിനിമ ലോകത്തു മുൻ നിലയിലുള്ള ഗോൾ ,ഫുട്‌ബോൾ പ്രേമികളുടെ ഇഷ്ട സിനിമകളിൽ ഒന്നാമത് നിൽക്കുന്നു.
ലോകത്താകമാനം പ്രേക്ഷകരെ കയ്യിലെടുത്ത സിനിമയുടെ 2,3 ഭാഗങ്ങൾ നിരന്തര അഭ്യര്ഥനകൾ മാനിച്ചു തൊട്ടടുത്ത വർഷങ്ങളിൽ ഇറങ്ങുകയും ചെയ്തു എന്നത് സിനിമയുടെ സ്വീകര്യതെയെ വരച്ചു കാട്ടുന്നു.