Pedro Páramo
പെദ്രോ പരാമോ (2024)
എംസോൺ റിലീസ് – 3465
“അയാൾ നമ്മളോട് കാണിച്ച അവഗണനയ്ക്ക് മകനേ, നീ കണക്ക് ചോദിക്കണം.” മരിക്കുന്നതിന് മുൻപ് അമ്മ പറഞ്ഞ വാക്കുകൾ നിറവേറ്റുന്നതിനു വേണ്ടി അച്ഛനെ തേടി അയാളുടെ നഗരമായ കൊമാലയിൽ എത്തുന്ന മകന് കാണാനായത് പ്രതിധ്വനികളാൽ നിറഞ്ഞ ഒരു മൃതനഗരമായിരുന്നു.
മോക്ഷം കിട്ടാതെ ആത്മാക്കൾ അലഞ്ഞു നടക്കുന്ന, അവരുടെ അടക്കം പറച്ചിലുകൾ മർമ്മരങ്ങളായി കാറ്റിലലയുന്ന കൊമാല. ലോകമെങ്ങും മില്ല്യൺ കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ മെക്സിക്കൻ എഴുത്തുകാരൻ ഹുവാൻ റൂൾഫോയുടെ ഇതേ പേരിലുള്ള നോവലിന്റെ ദൃശ്യാവിഷ്കാരം. മാജിക് റിയലിസമെന്ന രചനാ സമ്പ്രദായത്തിൽ കാലത്തിലൂടെ ക്രമം തെറ്റി സഞ്ചരിക്കുന്ന കഥപറച്ചിൽ രീതിയിൽ മെക്സിക്കൻ ഗ്രാമ ജീവിതത്തെയും പ്രകൃതിയേയും സംസ്കാരത്തെയുമെല്ലാം ചാലിച്ചെഴുതിയ നോവലിനോട് അതേപോലെ നീതിപുലർത്തിയ സംവിധാന മികവ്.